മനാമ: മെയ് 26ന് ബഹ്റൈനിൽനിന്ന് കോഴിക്കോേട്ടക്കുള്ള വിമാനത്തിലെ യാത്രക്കാരെ തെരഞ്ഞെടുത്ത് നൽകാൻ ഇന്ത്യൻ എംബസിയിൽനിന്ന് അവസരം ലഭിച്ചത് അഴിമതിയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് ഏറ്റവും അർഹരായവരുടെ പട്ടികയാണ് സമാജം നൽകിയത്. ഇവർക്ക് ടിക്കറ്റ് ലഭിക്കുകയും ചെയ്തു.
തൊഴിൽ നഷ്പ്പെട്ടും വിസ കാലാവധി കഴിഞ്ഞും രോഗങ്ങളാലും പ്രയാസമനുഭിക്കുന്ന നിരവധി പേർ കേരളീയ സമാജത്തിൽ സഹായ അഭ്യർഥന നടത്തിയിരുന്നു. ഇവരുടെ വിഷമങ്ങൾ മനസ്സിലാക്കിയാണ് അർഹരായവരുടെ പട്ടിക എംബസിക്ക് നൽകാൻ കേരളീയ സമാജം തീരുമാനിച്ചത്.
തീർത്തും നിസ്സഹായരായ ആളുകളെ സഹായിക്കാനുള്ള പരിശ്രമത്തെ തെറ്റായി വ്യാഖ്യാനിച്ച് അപകീർത്തിയുണ്ടാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധകരമാണ്. ബി.കെ.എസ്, കെ.എം.സി.സി തുടങ്ങി ജനപിന്തുണയുള്ള സംഘടനകളുമായ് ആലോചിച്ച് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത് സുതാര്യത ഉറപ്പുവരുത്താൻ എംബസിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമാജത്തിന് പുറമെ, െഎ.സി.ആർ.എഫ്, കെ.എം.സി.സി എന്നീ സംഘടനകൾക്കും യാത്രക്കാരുടെ പട്ടിക നൽകാൻ അവസരം കിട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.