ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി

കേ​ര​ളീ​യ സ​മാ​ജം: സ​മ്മ​ർ ക്യാ​മ്പ് ക​ളി​ക്ക​ളം ജൂ​ലൈ ര​ണ്ടു​മു​ത​ൽ

മ​നാ​മ: കേ​ര​ളീ​യ സ​മാ​ജം എ​ല്ലാ വ​ർ​ഷ​വും കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി വ​രാ​റു​ള്ള 45 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ക​ളി​ക്ക​ളം ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ച്ച് ആ​ഗ​സ്റ്റ് 16ന് ​സ​മാ​പി​ക്കും.

ക്യാ​മ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കാ​നാ​യി നാ​ട്ടി​ൽ​നി​ന്നും നാ​ട​ൻ​ക​ലാ പ്ര​വ​ർ​ത്ത​ക​നും ഷോ​ർ​ട്ട് ഫി​ലിം - ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​നു​മാ​യ ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി എ​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​ർ രം​ഗ​ത്ത് 23 വ​ർ​ഷ​മാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​ദേ​ശ നാ​ടു​ക​ളി​ലും നി​ര​വ​ധി തി​യ​റ്റ​ർ ക്യാ​മ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ പ​തി​ന​ഞ്ചോ​ളം സ​മാ​ജം അം​ഗ​ങ്ങ​ളും ക്യാ​മ്പി​ൽ പ​രി​ശീ​ല​ക​രാ​യി മു​ഴു​വ​ൻ സ​മ​യ​വു​മു​ണ്ടാ​യി​രി​ക്കും.

സം​ഗീ​തം, നൃ​ത്തം, സാ​ഹി​ത്യം, നാ​ട​ൻ പാ​ട്ട്, ചി​ത്ര​ര​ച​ന, പ​ത്ര​നി​ർ​മാ​ണം, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, നേ​തൃ പ​രി​ശീ​ല​നം, പ്ര​സം​ഗ പ​രി​ശീ​ല​നം, കൊ​ച്ചം​കു​ത്ത്, ഉ​പ്പും​പ​ക്ഷി, ക​ണ്ണു​കെ​ട്ടി​ക്ക​ളി, തു​മ്പ ക​ളി, അ​ടി​ച്ചോ​ട്ടം തു​ട​ങ്ങി നി​ര​വ​ധി നാ​ട​ൻ ക​ളി​ക​ൾ, ക​രാ​ട്ടേ, ബാ​ഡ്മി​ന്റ​ൺ, ബാ​സ്ക​റ്റ് ബാ​ൾ തു​ട​ങ്ങി കാ​യി​ക വി​നോ​ദ​ങ്ങ​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​ഞ്ചു മു​ത​ൽ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പി​ൽ പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബ​ഹ്റൈ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക്യാ​മ്പ് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ സ്ഥി​ര​മാ​യ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്.

സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ്‌ ദി​ലീ​ഷ് കു​മാ​ർ കോ ​ഓ​ഡി​നേ​റ്റ​റാ​യും മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യും വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് സ​മ്മ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് 16ന് ​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി (39848091)എ​ന്നി​വ​രു​മാ​യോ സ​മാ​ജം ഓ​ഫി​സു​മ​യോ (17251878 )ബ​ന്ധ​പ്പെ​ടു​ക.www.bksamajam.com വെ​ബ്സൈ​റ്റ് വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Keraleeya samajam: Summer camp playground from July 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.