മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിലുള്ള രണ്ട് ചാർേട്ടഡ് വിമാനങ്ങൾകൂടി ചൊവ്വാഴ്ച കേരളത്തിലേക്ക് സർവിസ് നടത്തി. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമാണ് ഗൾഫ് എയർ വിമാനങ്ങൾ പുറപ്പെട്ടത്. നേരേത്ത കേരളീയ സമാജത്തിെൻറ നാല് ചാർേട്ടഡ് വിമാനങ്ങൾ കേരളത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോയിരുന്നു. രണ്ടാം ഘട്ടത്തിൽ ഏഴു വിമാനങ്ങളാണ് സർവിസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിലെ ആദ്യ വിമാനങ്ങളാണ് ഇന്നലെ സർവിസ് നടത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുന്ന മുറക്ക് ബാക്കി അഞ്ച് വിമാനങ്ങൾ സർവസ് നടത്തുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
ചാർേട്ടഡ് വിമാനം യാഥാർഥ്യമാക്കാൻ സഹായങ്ങൾ ചെയ്ത തിരുവനന്തപുരം എം.പിയായ ഡോ. ശശി തരൂരിന് നന്ദി സൂചകമായാണ് തിരുവനന്തപുരത്തേക്ക് രണ്ട് വിമാന സർവിസ് നടത്തുന്നതെന്ന് കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ആദ്യഘട്ടത്തിൽ നാലു വിമാനങ്ങളിൽ എഴുന്നൂറോളം പേരെയും രണ്ടാം ഘട്ടത്തിൽ ഏഴ് വിമാനങ്ങളിലായി കുട്ടികളടക്കം 1200ഒാളം പേരെയുമാണ് നാട്ടിൽ എത്തിക്കുന്നത്. യാത്രക്കാരിൽ അധികവും ഗർഭിണികളും സന്ദർശക വിസയിൽ വന്നവരും ജോലിനഷ്ടപ്പെട്ടവരുമാണ്. വന്ദേ ഭാരത് മിഷനിലെ പരിമിതമായ വിമാനങ്ങളിൽ എംബസിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് നോർക്കയുടെ ബഹ്റൈൻ സെൻറർ ആയി പ്രവർത്തിക്കുന്ന കേരളീയ സമാജം മലയാളികൾക്കു വേണ്ടി ബദൽ യാത്രാസൗകര്യം ഏർപ്പാടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.