മനാമ: പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജന് ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയും ബഹ്റൈൻ ബില്ലവാസും സംയുക്തമായി പൗര സ്വീകരണം നൽകി. ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ജി. ബാബുരാജന് ആശംസകളുമായി നിരവധി പൗരപ്രമുഖരെത്തി.
ശിവഗിരി ധർമ സംഘം മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമി, ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ശാരദാനന്ദ സ്വാമി, ഗുരു പ്രസാദ് സ്വാമി, വിശാലാനന്ദ സ്വാമി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളുടെയും ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെയും പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.കെ. മുനീർ എം.എൽ.എ, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. സുനിൽ കുര്യൻ ബേബി, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രശസ്ത സിനിമ താരവും നർത്തകിയുമായ നവ്യ നായർ അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം പരിപാടിയുടെ മാറ്റ് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.