മനാമ: ആലിയിൽ പുതുതായി ആരംഭിച്ച കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ഹമദ് രാജാവിന്റെ പ്രതിനിധിയായാണ് കിരീടാവകാശി ഉദ്ഘാടനം നിർവഹിച്ചത്.
പൗരന്മാർക്കും പ്രവാസികൾക്കും ഗുണകരമാവുകയും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന വികസന പദ്ധതികൾക്ക് നിർലോഭമായ പിന്തുണ നൽകുമെന്ന് കിരീടാവകാശി പറഞ്ഞു. രാജ്യത്തിന്റെ സർവതോമുഖമായ വളർച്ചയിൽ ആരോഗ്യ മേഖലയുടെ പ്രാധാന്യം വലുതാണ്. ദീർഘകാലമായുള്ള ബഹ്റൈൻ-യു.എസ് ബന്ധത്തിന്റെ തുടർച്ചയാണ് ആലിയിലെ പുതിയ ആശുപത്രിയെന്നും കിരീടാവകാശി പറഞ്ഞു. 120 വർഷത്തെ പാരമ്പര്യമുള്ള അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ 1903 ജനുവരി 26നാണ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചത്. ആധുനിക ചികിത്സ സൗകര്യങ്ങൾ ബഹ്റൈനിലെ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലിയിൽ പുതിയ ആശുപത്രി സ്ഥാപിച്ചതെന്ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.