മനാമ: സൗദി അറേബ്യയുടെ ദേശീയദിനത്തിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്, ഹമദ് രാജാവ് ആശംസകൾ അറിയിച്ചു.
സൽമാൻ രാജാവിന് ആരോഗ്യവും സന്തോഷവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൗദി ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെ എന്നും ഹമദ് രാജാവ് ആശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ദൃഢമായ സാഹോദര്യബന്ധത്തിൽ രാജാവ് അഭിമാനം പ്രകടിപ്പിച്ചു.
സൗദി അറേബ്യയുമായുള്ള സഹകരണവും സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്താനുള്ള ബഹ്റൈന്റെ നിരന്തരമായ താൽപര്യവും ഹമദ് രാജാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.