അറബ് ഉച്ചകോടിയിൽ പ​​ങ്കെടുക്കാനെത്തിയ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് പ്രസിഡന്‍റുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ സ്വീകരിക്കുന്നു

അറബ് ഉച്ചകോടി: രാഷ്ട്രത്തലവൻമാർക്ക് നന്ദി പറഞ്ഞ് ഹമദ് രാജാവ്

മനാമ: ബഹ്‌റൈനിൽ നടക്കുന്ന 33-ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാഷ്ട്രത്തലവൻമാർക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നന്ദി അറിയിച്ചു. അൽ സാഖിർ കൊട്ടാരത്തിൽ നടന്ന ഉച്ചകോടിയിൽ അറബ് ലീഗിലംഗങ്ങളായ 22 രാജ്യങ്ങളുടെ ഭരണാധികാരികളാണ് പ​ങ്കെടുത്തത്.

ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച അറബ് രാജ്യങ്ങളിലെ നേതാക്കളെയും പ്രതിനിധികളെയും ഹമദ് രാജാവ് അഭിന്നദിച്ചു. സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ ഉച്ചകോടി കാരണമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

അറബ് ഉച്ചകോടിയിൽ പ​​ങ്കെടുക്കാനെത്തിയ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്​തൂമിനെ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിക്കുന്നു


ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിക്കുന്നു


സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിക്കുന്നു


അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഒമാനി ഉപപ്രധാനമന്ത്രിയും സുൽത്താന്‍റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദിനെ ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് പ്രസിഡന്‍റുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ സ്വീകരിക്കുന്നു


Tags:    
News Summary - King Hamad thanks for Arab League summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.