മനാമ: അർഹരായ കുടുംബങ്ങൾക്ക് റമദാൻ സഹായം വിതരണം ചെയ്യാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്കാണ് ഇതിന് അർഹതയുണ്ടായിരിക്കുക. ആർ.എച്ച്.എഫിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങളിൽ സന്തോഷവും ആഹ്ലാദവും നിറക്കാനും ഭക്ഷണ വസ്തുക്കൾ ഉറപ്പാക്കാനും പ്രസ്തുത സഹായം വഴി സാധ്യമാവും.
യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ ഇത്തരമൊരു നിർദേശം നൽകിയ ഹമദ് രാജാവിന് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
ഹമദ് രാജാവ് നൽകിയ നിർദേശ പ്രകാരം സഹായങ്ങൾ നൽകുമെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി. 11,000 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ഇത്തരമൊരു രാജകാരുണ്യം നിരവധി കുടുംബങ്ങൾക്ക് സഹായമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.