ജോ​ർ​ഡ​ൻ അം​ബാ​സ​ഡ​ർ കൈ​മാ​റി​യ ക​ത്ത് വാ​യി​ക്കു​ന്ന രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ

ബ​ഹ്റൈ​ൻ രാ​ജാ​വി​ന് ജോ​ർ​ഡ​ൻ രാ​ജാ​വി​ന്‍റെ ഔ​ദ്യോ​ഗി​ക ക്ഷ​ണം

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ജോ​ർ​ഡ​ൻ രാ​ജാ​വി​ന്‍റെ ഔ​ദ്യോ​ഗി​ക ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി ബ​ഹ്റൈ​നി​ലെ ജോ​ർ​ഡ​ൻ അം​ബാ​സ​ഡ​ർ. ഹ​മ​ദ് രാ​ജാ​വ് ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യും ക്ഷ​ണ​ത്തി​ന് ജോ​ർ​ഡ​ൻ രാ​ജാ​വി​ന് ന​ന്ദി​യ​റി‍യി​ച്ച​താ​യും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ജോ​ർ​ഡ​ൻ അം​ബാ​സ​ഡ​ർ റാ​മി സാ​ലി​ഹ് റൈ​ക്കാ​ത്ത് അ​ൽ അ​ദ്വാ​നാ​ണ് സ​ഫ്റി​യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ ഹ​മ​ദ് രാ​ജാ​വി​ന് ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി​യ​ത്. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ഹ​മ​ദ് രാ​ജാ​വ് വാ​ചാ​ല​നാ​യി. ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ർ​ഡ​ൻ രാ​ജാ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഹ​മ​ദ് രാ​ജാ​വ് പ്ര​ശം​സി​ച്ചു.

Tags:    
News Summary - King of Bahrain got invitation from the King of Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.