സ്വാ​തി മ​ണ്ടേ​ല

യു​വ ബി​സി​ന​സു​കാ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ബ​ഹ്റൈ​ൻ മാ​തൃ​ക പ്ര​ശം​സ​നീ​യം -സ്വാ​തി മ​ണ്ടേ​ല

മ​നാ​മ: യു​വാ​ക്ക​ൾ ന​യി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും സം​രം​ഭ​ക​ത്വ​ത്തി​നും പി​ന്തു​ണ ന​ൽ​കു​ന്ന ബ​ഹ്‌​റൈ​ൻ മാ​തൃ​ക പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ലോ​ക ബി​സി​ന​സ് ഏ​ഞ്ച​ൽ​സ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫോ​റം (ഡ​ബ്ല്യു.​ബി.​എ.​എ​ഫ്) ഗ്ലോ​ബ​ൽ വി​മ​ൻ ലീ​ഡേ​ഴ്‌​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് സ്വാ​തി മ​ണ്ടേ​ല.

ലോ​ക ബി​സി​ന​സ് ഏ​ഞ്ച​ൽ​സ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫോ​റം സ​മ്മേ​ള​ന​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്റ് നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ ചെ​റു​മ​ക​ൾ​കൂ​ടി​യാ​യ അ​വ​ർ ബ​ഹ്റൈ​നെ പ്ര​ശം​സി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഡ​ബ്ല്യു.​ബി.​എ.​എ​ഫ് ഹൈ​ക​മീ​ഷ​ണ​ർ കൂ​ടി​യാ​ണ് സ്വാ​തി മ​ണ്ടേ​ല.

ഫോ​റ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഡാ​റ്റ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ബ​ഹ്‌​റൈ​നി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ടെ​ൻ​ഡ​റു​ക​ൾ കൂ​ടു​ത​ലാ​യി കി​ട്ടു​ന്നു​വെ​ന്ന​ത് ഒ​രു സൂ​ച​ക​മാ​ണ്. യു​വ​സം​രം​ഭ​ക​രെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഊ​ർ​ജ​സ്വ​ല​മാ​യ സ്റ്റാ​ർ​ട്ട​പ്പു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണി​ത്.

ചെ​റു​കി​ട, യു​വ ബി​സി​ന​സു​ക​ളു​ടെ വ​ള​ർ​ച്ച​യും വി​ജ​യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പി​ച്ച ബ​ഹ്‌​റൈ​ൻ ധ​ന​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​ഭാ​ഷ​ണ​വും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ​ര​സ്‌​പ​രം പ​ഠി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​ട​വു​ക​ൾ നി​ക​ത്താ​ൻ ക​ഴി​യും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ബ​ഹ്‌​റൈ​നി​ന്റെ മാ​തൃ​ക​യി​ൽ​നി​ന്ന് വ​ള​രെ​യ​ധി​കം പ​ഠി​ക്കാ​നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മി​ഡി​ൽ ഈ​സ്റ്റും ആ​ഫ്രി​ക്ക​യും സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​ഹ​ക​രി​ക്ക​ണം. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ജ​യ​മാ​തൃ​ക​ക​ൾ പ​ര​സ്പ​രം പി​ന്തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Bahrain's model for supporting young entrepreneurs is praised -Swati Mandela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.