എം.​എ​സ്‌.​സി യൂ​റി​ബി​യ 

ടൂ​റി​സം സീ​സ​ണി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം;ആ​ദ്യ ക്രൂ​സ് ക​പ്പ​ലെ​ത്തി

മ​നാ​മ: 2024 -2025 സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ആ​ദ്യ ക്രൂ​സ് ക​പ്പ​ൽ ബ​ഹ്റൈ​ൻ തീ​ര​ത്തെ​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പാ​രി​സ്ഥി​തി​ക വി​ക​സി​ത ക്രൂ​സ് ക​പ്പ​ലു​ക​ളി​ലൊ​ന്നാ​യ എം.​എ​സ്‌.​സി യൂ​റി​ബി​യ​യാ​ണ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ബ​ഹ്‌​റൈ​ൻ ആ​തി​ഥ്യ​മ​ര്യാ​ദ​യു​ടെ ഊ​ഷ്മ​ള​ത സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​ക​ർ​ന്നു​കൊ​ണ്ട് വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി ക​പ്പ​ലി​നെ സ്വീ​ക​രി​ച്ചു.

തു​റ​മു​ഖ​ത്തെ അ​ത്യാ​ധു​നി​ക ക്രൂ​സ് ടെ​ർ​മി​ന​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​തും അ​ത്യാ​ധു​നി​ക​വു​മാ​യ ക്രൂ​സ് ക​പ്പ​ലു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ പ​ര്യാ​പ്ത​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും നി​ര​വ​ധി ക്രൂ​സ് ക​പ്പ​ലു​ക​ൾ തീ​ര​ത്ത​ടു​ക്കും.

ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നും മു​ൻ​നി​ര സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​മു​ള്ള ശേ​ഷി തു​റ​മു​ഖ​ത്തി​നു​ണ്ട്. ആ​ഗോ​ള ക്രൂ​സ് ടൂ​റി​സ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ബ​ഹ്‌​റൈ​ൻ മാ​റി​യി​ട്ടു​ണ്ട്. എം.​എ​സ്‌.​സി യൂ​റി​ബി​യ ഈ ​സീ​സ​ണി​ലെ പ്ര​ധാ​ന ക​പ്പ​ലു​ക​ളി​ലൊ​ന്നാ​യി​രി​ക്കും. 

ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖ​ത്തെ​ത്തി​യ എം.​എ​സ്‌.​സി യൂ​റി​ബി​യ ക​പ്പ​ലി​നെ വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

320 ദ​ശ​ല​ക്ഷം ദീ​നാ​ർ നി​ർ​മാ​ണ ചെ​ല​വു​ള്ള ക​പ്പ​ൽ

2023ൽ ​നി​ർ​മി​ച്ച ഈ ​ക​പ്പ​ലി​ന് ഏ​ക​ദേ​ശം 320 ദ​ശ​ല​ക്ഷം ദീ​നാ​ർ നി​ർ​മാ​ണ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്നു. കൂ​ടാ​തെ ഊ​ർ​ജ​ക്ഷ​മ​ത​യും 23 നോ​ട്ട് വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നു​മാ​കും. നൂ​ത​ന​മാ​യ ഓ​ൺ-​ബോ​ർ​ഡ് മ​ലി​ന​ജ​ല സം​സ്ക​ര​ണ സം​വി​ധാ​നം ഇ​തി​ലു​ണ്ട്. ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം ഉ​പ​യോ​ഗി​ച്ചാ​ണ് ക​പ്പ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി മ​ലി​ന​ജ​ല നി​ർ​ഗ​മ​നം 99 ശ​ത​മാ​നം കു​റ​ക്കാ​ൻ ക​ഴി​യും. ഇ​ത് എ.​പി.​എം ടെ​ർ​മി​ന​ലി​ന്റെ ഡീ​കാ​ർ​ബ​ണൈ​സേ​ഷ​ൻ ന​യ​വു​മാ​യും രാ​ജ്യ​ത്തി​ന്റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും യോ​ജി​ക്കു​ന്ന​താ​ണ്.

6300ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും 1700ല​ധി​കം ജോ​ലി​ക്കാ​ർ​ക്കും താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​ക​ദേ​ശം 2419 കാ​ബി​നു​ക​ൾ ക​പ്പ​ലി​ലു​ണ്ട്. ല​ക്ഷ്വ​റി ബ്രാ​ൻ​ഡ് ഷോ​പ്പി​ങ്, പൂ​ളു​ക​ൾ, സ്പാ, ​വെ​ൽ​ന​സ് സെ​ന്റ​ർ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി എ​ന്‍റ​ർ​ടൈ​ൻ​​മെ​ന്റ് ഏ​രി​യ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും ക​ഠി​ന​മാ​യ ശൈ​ത്യ​കാ​ല​ത്ത് കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​യ കാ​ലാ​വ​സ്ഥ ആ​സ്വ​ദി​ക്കാ​നാ​ണ് സ​ഞ്ചാ​രി​ക​ൾ ഈ ​സീ​സ​ൺ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നി​വ​യ​ട​ക്കം ക​പ്പ​ലി​ന്റെ റൂ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​റൈ​ൻ ടൂ​റി​സം മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​നും ടൂ​റി​സം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ കാ​ഴ്ച​പ്പാ​ടി​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ യാ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

Tags:    
News Summary - Exciting start to tourism season- first cruise ship arrives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.