മനാമ: കെ.എം.സി.സി ബഹ്റൈനിന്റെ പ്രവാസി സുരക്ഷ പദ്ധതിയായ അൽഅമാന സാമൂഹിക സുരക്ഷ പദ്ധതിയിൽനിന്നുള്ള ധനസഹായം കൈമാറി. അടുത്തിടെ ബഹ്റൈനിൽ മരിച്ച വടകര കോട്ടപ്പള്ളി സ്വദേശിയുടെ കുടുംബത്തിനുള്ള അഞ്ചു ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തുക കുടുംബത്തിന് നൽകുന്നതിനുവേണ്ടി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ സിത്ര ഏരിയ കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് മനാഫ് കരുനാഗപ്പള്ളിയെ ഏൽപ്പിച്ചു. ചടങ്ങിൽ അൽഅമാന സാമൂഹിക സുരക്ഷ സ്കീം ജനറൽ കൺവീനർ മാസിൽ പട്ടാമ്പി, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറിമാരായ ഒ.കെ. ഖാസിം, റഫീഖ് തോട്ടക്കര, അൽഅമാന അംഗം റിയാസ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
അല്‍ അമാന സാമൂഹിക സുരക്ഷ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങള്‍ക്കായി നല്‍കിവരുന്നത്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിന് കുടുംബ സുരക്ഷ ഫണ്ട് വഴി അഞ്ചുലക്ഷം രൂപവരെയും പ്രതിമാസ പെന്ഷന് പദ്ധതിയിലൂടെ മാസാന്തം 4000 രൂപ വരെയും ചികിത്സ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അല്‍ അമാനയിലൂടെ നല്‍കിവരുന്നുണ്ട്. കോവിഡ് കാലത്തു നാട്ടിൽ പ്രയസത്തിലായ നൂറുക്കണക്കിന് അൽ അമാന അംഗങ്ങൾക്ക് 5000 രൂപ വീതം സഹായം നൽകിയിട്ടുണ്ട് പ്രവാസികളുടെ സമൂഹിക സുരക്ഷ മുൻനിർത്തിയാണ് കെ.എം.സി.സി ബഹ്റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്കരിച്ചത്. ഫോൺ: 34599814.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.