മനാമ: ‘സുരക്ഷിത ബോധത്തിന്റെ ഏഴര പതിറ്റാണ്ട്’ ശീര്‍ഷകത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര അനുസ്മരണ പരിപാടിയുടെ പ്രചാരണാർഥം മലപ്പുറം ജില്ല വനിത വിങ് പ്രബന്ധ മത്സരം സംഘടിപ്പിച്ചു. ‘ഭാഷാസമരം’ എന്ന വിഷയത്തിൽ ബഹ്റൈനിലെ വനിതകൾക്ക് മാത്രമായാണ് മത്സരം സംഘടിപ്പിച്ചത്.
ആദ്യം രജിസ്റ്റർ ചെയ്ത 20 പേർക്കാണ് മത്സരത്തില്‍ പങ്കെടുക്കാൻ അവസരം നൽകിയത്. ഖൈറുന്നീസ റസാഖ് ഒന്നാം സ്ഥാനവും ശരീഫ ജാഫർ, ഫാത്തിമ റിസ്വാന എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സ്പെഷൽ ജൂറി അവാർഡിന് റുഫ്സാന ജംഷീർ അർഹയായി. മറ്റെല്ലാ മത്സരാർഥികളെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ഭാഷാസമര അനുസ്മരണ പരിപാടിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വിജയികളെ ആദരിച്ചു. കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കര മത്സരത്തിന്റെ വിധി നിർണയിച്ചു.
പ്രസിഡന്റ് മർഷിദ നൗഷാദ്, ജനറല്‍ സെക്രട്ടറി റിദ് വ യാസർ, ഓര്‍ഗനൈസിങ് സെക്രട്ടറി തസ്നീമ റിയാസ്, വൈസ് പ്രസിഡന്റുമാരായ അസ്മാബി സൈതലവി, തുഫൈല ഇബ്രാഹിം, സെക്രട്ടറിമാരായ സമീറ സിദ്ദീഖ്, റീമ അഷ്റഫ്, മുബീന മൻഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.