ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ക്വിസ് മത്സരം

കെ.എം.സി.സി ബഹ്റൈൻ ദേശീയോദ്ഗ്രഥന ക്വിസ് മത്സരം

മനാമ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ സാംസ്കാരിക വിഭാഗമായ ഒലീവ് സാംസ്കാരിക വേദി ദേശീയോദ്ഗ്രഥന ക്വിസ് മത്സരം സംഘടിപ്പിച്ചു.നാൽപത് ചോദ്യങ്ങളടങ്ങിയ നാല് റൗണ്ട് മത്സരത്തിലെ ചോദ്യങ്ങളെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും ചരിത്രവുമായി ബന്ധപ്പെട്ടവയായിരുന്നു.മത്സരത്തിൽ യഥാക്രമം കുഞ്ഞു മുഹമ്മദ് കല്ലുങ്ങൽ, ഇല്യാസ് കണ്ണഞ്ചൻ കണ്ടി, എന്നിവർ ഒന്നാം സ്ഥാനവും, ഹുസൈൻ സി മാണിക്കോത്ത്, KM ബാദുഷ എന്നിവർ രണ്ടാം സ്ഥാനവും, വി.പി. റാഷിദ് മുന്നാം സ്ഥാനവും കരസ്ഥമാക്കി.

റഫീഖ് തോട്ടക്കര നിയന്ത്രിച്ച മത്സരത്തിന്റെ അനുമോദന ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി കെ.പി. മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെളളികുളങ്ങര, മുൻ സംസ്ഥാന സെക്രട്ടറി പി.വി. സിദ്ധീഖ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.ഒലീവ് സാംസ്കാരിക വേദി ജനറൽ കൺവീനർ സഹിൽ തൊടുപുഴ, നൗഫൽ പടിഞ്ഞാറങ്ങാടി , മൊയ്തീൻ പേരാമ്പ്ര, ഹാഫിസ് വള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KMCC Bahrain Quiz Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.