മനാമ:കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ബലി പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന ത്രിദിന പരിപാടികൾക്ക് തുടക്കമായി. മനാമ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വനിത വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൈലാഞ്ചി രാവോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികൾ മൈലാഞ്ചി രാവിന് പകിട്ടേകി.കോഴിക്കോട് ജില്ല വനിത വിങ് പ്രസിഡൻറ് ഷാനിഫ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി ഉദ്‌ഘാടനം ചെയ്തു.ജില്ല ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, വൈസ് പ്രസിഡന്‍റ് ഫൈസൽ കണ്ടീതാഴ എന്നിവർ ആശംസകൾ നേർന്നു. മെഹന്തി ഡിസൈനർമാർക്കുള്ള സർട്ടിഫിക്കറ്റും പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഒ.കെ. കാസിം, കെ.കെ.സി. മുനീർ, റഫീഖ് തോട്ടക്കര, നിസാർ ഉസ്മാൻ തുടങ്ങിയവർ നിർവഹിച്ചു. മുഹ്സിന കബീർ സ്വാഗതവും കെ.കെ.സി. ആസഫ നന്ദിയും പറഞ്ഞു.പെരുന്നാൾ നമസ്കാര ശേഷം നടക്കുന്ന ഈദ് സംഗമം കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഉദ്‌ഘാടനം ചെയ്യും. സിദ്ദീഖ് ഫൈസി ജാറം കണ്ടി മുഖ്യാതിഥിയാവും. കുടുംബസംഗമത്തോട് കൂടി ത്രിദിന ഈദ് ആഘോഷം സമാപിക്കുമെന്ന് ജില്ല പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി, ആക്ടിങ് ജനറൽ സെക്രട്ടറി ഷാഫി വേളം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.