കെ.എം.സി.സി 2500 കുട്ടികൾക്ക്   വസ്ത്രങ്ങൾ അയക്കും

മനാമ: കെ.എം.സി.സി ബഹ്‌റൈൻ   ദുരിതാശ്വാസ പ്രവർത്തനത്തിന്​  ആരംഭം കുറിച്ചു. തുടക്കം കുറിച്ചു. 
2500ഓളം കുട്ടികൾക്ക് ഉപയോഗിക്കാവുന്ന പുത്തൻ വസ്ത്രങ്ങൾ നാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് കെ.എം.സി.സി പ്രസിഡൻറ്​ എസ്.വി . ജലീൽ അറിയിച്ചു. 500 കിലോ തൂക്കമുള്ള വസ്ത്രങ്ങൾ 30ഓളം പെട്ടികളിലായാണ്​  നാട്ടിലെത്തിക്കുന്നത്. 

സൂപ്പർനെറ്റ് കാർഗോയുടെ  സഹകരണത്തോടെയാണ്  ഇത് അയക്കുന്നത്.     പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക്​ ബഹ്‌റൈൻ  കെ.എം.സി.സി  കോഴിക്കോട് ജില്ല കമ്മിറ്റി  ആദ്യ ഘട്ടം  ഒന്നര ലക്ഷം രൂപയുടെ  സഹായം ചെയ്യുമെന്ന്​ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - kmcc -flood-help-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.