മനാമ: കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി വടകരയിൽ പുതുതായി ആരംഭിക്കുന്ന സി.എച്ച്. സെന്റർ ബഹ്റൈൻ ലാബിന് ഒരു ലക്ഷത്തിൽപരം രൂപയുടെ രണ്ടു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കൈമാറും. പാണക്കാട് ബഷീറലി തങ്ങൾക്ക് ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് റസാഖ് ആയഞ്ചേരി ചെക്ക് കൈമാറി.
ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ടിപ് ടോപ് ഉസ്മാൻ, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ സഹീർ വില്യാപ്പള്ളി, റഫീഖ് ടി.വി, മുനീർ പിലാക്കൂൽ, ഇസ്മായിൽ ജംബോ, കുഞ്ഞമ്മദ് ചാലിൽ, കാസിം കോട്ടപ്പള്ളി, നിദിൻ മുഹമ്മദ്, റാഷിദ്, മൊയ്ദു, നൗഷാദ് കപ്പി, നസീർ ഇഷ്ടം, തുമ്പോളി അബ്ദുറഹ്മാൻ, സുഹൈർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.