മനാമ: കെ.എം.സി.സി മെഡികെയർ വിങ് കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൈമാറി. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ മെഡികെയർ കോഒാഡിനേറ്റർമാരായ റഷീദ് ആറ്റൂർ, സഹിൽ തൊടുപുഴ എന്നിവർ കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ് ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർക്ക് കൈമാറി.
മരുന്നുകൾ ലഭിക്കാൻ 34164333, 33750999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി മെഡികെയർ ടീം, കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന നിരവധി രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.