കോതമംഗലം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

മനാമ: കോതമംഗലം സ്വദേശിയായ പ്രവാസി യുവാവ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. പാനിപ്ര ഇഞ്ചക്കുടി വീട്ടിൽ പരേതന ായ കുഞ്ഞുമുഹമ്മദി​െൻറ മകൻ ജവനാസാ(37)ണ് കഴിഞ്ഞ ദിവസം മരിച്ചത്. കുടുംബവും ബഹ്റൈനിൽ ഇദ്ദേഹത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ സിനാൻ(8), സാറ(2), മറിയം(2). സൗദി അറേബ്യയിലും ബഹ്റൈനിലുമായി റ​െൻറ് എ കാർ സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സഹോദരൻ ബിലാഷും ബഹ്റൈൻ പ്രവാസിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എട്ടിന് പാനിപ്ര മുഹിയിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Kothamangalam Native Death Bahrain Heart Attack-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.