പോക്കറ്റുകൾ കാലിയായി തുടങ്ങി; ആശങ്കയിൽ പ്രവാസികൾ

മ​ത്ര: കോ​വി​ഡ്​ വ്യാ​പ​നം ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ വി​ല​ങ്ങു​ത​ടി​യാ​യ​പ ്പോ​ൾ സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യു​ന്ന​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ ൾ. സു​പ്രീം​ക​മ്മി​റ്റി നി​ർ​ദേ​ശ പ്ര​കാ​രം രാ​ജ്യ​ത്തെ പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റു​ക​ളും വാ​ണി​ജ്യ കേ​ന് ദ്ര​ങ്ങ​ളി​ലെ ക​ട​ക​ളും അ​ട​ച്ചി​ട്ട്​ ര​ണ്ടാ​ഴ്​​ച​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ 23 മു​ത​ൽ മ​റ്റി​ട​ങ്ങ​ളി​ലെ ക​ട​ക​ളും അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ചെ​റു​കി​ട ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​വ​രും ഇ​വി​ടെ കു​റ​ഞ്ഞ വേ​ത​ന​ത്തി​ന്​ ജോ​ലി​ചെ​യ്​​തി​രു​ന്ന​വ​രു​മാ​ണ്​ ഭാ​വി​യെ കു​റി​ച്ച അ​ങ്ക​ലാ​പ്പി​ലും ആ​ധി​യി​ലും ക​ഴി​യു​ന്ന​ത്. പ​ല​രു​ടെ​യും പോ​ക്ക​റ്റു​ക​ൾ കാ​ലി​യാ​യി തു​ട​ങ്ങി. കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടു​ന്ന​ത്​ വൈ​കി​യാ​ൽ ക​ട​ക​ളു​ടെ അ​ട​ച്ചി​ട​ൽ നീ​ളാ​നാ​ണ്​ സാ​ധ്യ​ത. ഇ​ങ്ങ​നെ നീ​ളു​ന്ന പ​ക്ഷം ഒ​മാ​നി​ലെ ചെ​ല​വി​നും നാ​ട്ടി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ചെ​ല​വി​നും എ​ന്ത്​ ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ പ​ല​രും.


കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ന്​ ജോ​ലി ചെ​യ്യു​ന്ന പ​ല​രും ശ​മ്പ​ള​ത്തി​ൽ ചെ​ല​വി​നു​ള്ള പൈ​സ മാ​ത്രം കൈ​യി​ൽ വെ​ച്ച്​ ബാ​ക്കി തു​ക നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന​വ​രാ​ണ്. ഇ​വ​രി​ൽ പ​ല​രും കൈ​വ​ശ​മു​ള്ള പൈ​സ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ക​ടം വാ​ങ്ങി​യും മ​റ്റു​മാ​ണ്​ ഇ​പ്പോ​ൾ ജീ​വി​തം പു​ല​ർ​ത്തു​ന്ന​ത്. ക​ട​ക​ൾ അ​ട​ച്ചി​ട​ൽ നീ​ളു​ന്ന പ​ക്ഷം അ​ടു​ത്ത​മാ​സം ശ​മ്പ​ളം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന പ​ക്ഷം ഇ​വി​ടെ ചെ​ല​വി​നും നാ​ട്ടി​ലെ കു​ടും​ബ​ത്തി​നും പ​ണം അ​യ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യാ​കു​മെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യു​മു​ണ്ട്. നാ​ട്ടി​ൽ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ പ​ല കൂ​ട്ടാ​യ്​​മ​ക​ളും സ​ഹാ​യം എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ക്കു​ന്ന സ്​​ഥി​തി​യാ​ണ്​ ഉ​ള്ള​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ബാ​ങ്കു​ക​ളി​ല്‍നി​ന്നും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​മൊ​ക്കെ വാ​യ്പ​യും ലോ​ണു​ക​ളു​മൊ​ക്കെ എ​ടു​ത്ത​വ​രു​ടെ ആ​ശ​ങ്ക​ക​ള്‍ വി​വ​ര​ണാ​തീ​ത​മാ​ണ്. വീ​ടു നി​ർ​മാ​ണ​ത്തി​നും ഉ​റ്റ​വ​രു​ടെ ക​ല്യാ​ണം, വി​ദ്യാ​ഭ്യാ​സം​പോ​ലു​ള്ള അ​ത്യാ​വ​ശ്യ​ങ്ങ​ള്‍ക്കു​മൊ​ക്കെ ആ​യി അ​വ​ധി​പ​റ​ഞ്ഞ് ക​ടം വാ​ങ്ങി​യ​വ​രും വ​ട്ടി​പ്പ​ലി​ശ​ക്ക് ക​ട​മെ​ടു​ത്ത​വ​രും ബാ​ങ്കു​ക​ളി​ല്‍നി​ന്ന് ലോ​ണെ​ടു​ത്ത​വ​രും ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ച്ച​വ​രു​മൊ​ക്കെ വ​ന്നു​പെ​ട്ട ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ നെ​ടു​വീ​ര്‍പ്പി​ടു​ക​യാ​ണ്.

അ​ട​വി​ന് ഇ​ള​വ് ന​ല്‍കു​മെ​ന്നൊ​ക്കെ വാ​ര്‍ത്ത​ക​ളി​ല്‍ പ​റ​ഞ്ഞു​കേ​ള്‍ക്കാ​മെ​ന്ന​ല്ലാ​തെ ആ​ര്‍ക്കും അ​തേ​പ്പ​റ്റി ഒ​രു ധാ​ര​ണ​യി​ല്ല.
നാ​ട്ടി​ലെ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ള്‍ക്കി​ട​യി​ലും ഫ്ലാ​റ്റി​ല്‍ ഒ​രു​മി​ച്ച് ക​ഴി​യു​ന്ന​വ​രെ​യു​മൊ​ക്കെ ചേ​ര്‍ത്ത് മാ​സ​ക്കു​റി വെ​ച്ച​വ​രും ചി​ട്ടി​ക്ക് ചേ​ര്‍ന്ന​വ​രും സ​മാ​ന​പ്ര​തി​സ​ന്ധി​യി​ലാ​ണ്. കു​റി വി​ളി​ച്ചെ​ടു​ത്ത​വ​രി​ല്‍നി​ന്നും ഈ​ടാ​ക്കാ​നും പ​റ്റു​ന്നി​ല്ല. കു​റി​യി​ലു​ള്ള മ​റ്റു​ള്ള​വ​ര്‍‍ക്ക് കു​റി ന​ല്‍കാ​നും വ​യ്യാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്. നാ​ട്ടി​ല്‍ പ​ണി​തു കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​​െൻറ പ​ണി തീ​ർ​ക്കാ​ൻ വെ​ച്ച കു​റി എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന്​ അ​റി​യി​ല്ലെ​ന്ന്​ സെ​യി​ല്‍സ്മാ​നാ​യ പൊ​ന്നാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി പ​റ​യു​ന്നു. തൊ​ഴി​ൽ മേ​ഖ​ല പൂ​ർ​വ​സ്ഥി​തി​യി​ല്‍ ആ​യാ​ല്‍ മാ​ത്ര​മേ ഇ​ട​ത്ത​ര​ക്കാ​രും നി​ത്യ​വ​രു​മാ​ന​ക്കാ​രു​മൊ​ക്കെ ആ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്വാ​സം നേ​രെ വീ​ഴു​ക​യു​ള്ളൂ.
ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​യൂ​സു​ഫ്​ സ​ലീം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നു​ള്ള പ്ര​ശ്​​ന​ങ്ങ​ളാ​ൽ പ്ര​വാ​സി​ക​ൾ ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​രി​ഗ​ണ​ന ല​ഭി​ക്കാ​ത്ത​ത്​ ഖേ​ദ​ക​ര​മാ​ണ്. ഗ​ൾ​ഫി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ സ്​​ഥി​തി ദ​യ​നീ​യ​മാ​ണ്.
പ്ര​വാ​സി​യാ​ണെ​ന്ന​തി​നാ​ൽ പ​ല​ർ​ക്കും സൗ​ജ​ന്യ റേ​ഷ​നോ മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളോ നി​ല​ച്ച സ്ഥി​തി​യാ​ണു​ള്ള​ത്. പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ​ക്കെ​ങ്കി​ലും അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യൂ​സു​ഫ്​ സ​ലീം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - kovid-pravasi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.