പോക്കറ്റുകൾ കാലിയായി തുടങ്ങി; ആശങ്കയിൽ പ്രവാസികൾ
text_fieldsമത്ര: കോവിഡ് വ്യാപനം കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് വിലങ്ങുതടിയായപ ്പോൾ സാമ്പത്തിക പ്രയാസത്തിലും ആശങ്കയിലും കഴിയുന്നത് ആയിരക്കണക്കിന് പ്രവാസിക ൾ. സുപ്രീംകമ്മിറ്റി നിർദേശ പ്രകാരം രാജ്യത്തെ പരമ്പരാഗത മാർക്കറ്റുകളും വാണിജ്യ കേന് ദ്രങ്ങളിലെ കടകളും അടച്ചിട്ട് രണ്ടാഴ്ചയാവുകയാണ്. കഴിഞ്ഞ 23 മുതൽ മറ്റിടങ്ങളിലെ കടകളും അടച്ചിടാൻ സർക്കാർ നിർദേശം നൽകി. ചെറുകിട കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്നവരും ഇവിടെ കുറഞ്ഞ വേതനത്തിന് ജോലിചെയ്തിരുന്നവരുമാണ് ഭാവിയെ കുറിച്ച അങ്കലാപ്പിലും ആധിയിലും കഴിയുന്നത്. പലരുടെയും പോക്കറ്റുകൾ കാലിയായി തുടങ്ങി. കോവിഡിനെ പിടിച്ചുകെട്ടുന്നത് വൈകിയാൽ കടകളുടെ അടച്ചിടൽ നീളാനാണ് സാധ്യത. ഇങ്ങനെ നീളുന്ന പക്ഷം ഒമാനിലെ ചെലവിനും നാട്ടിലെ കുടുംബങ്ങളുടെ ചെലവിനും എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് പലരും.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പലരും ശമ്പളത്തിൽ ചെലവിനുള്ള പൈസ മാത്രം കൈയിൽ വെച്ച് ബാക്കി തുക നാട്ടിലേക്ക് അയക്കുന്നവരാണ്. ഇവരിൽ പലരും കൈവശമുള്ള പൈസ തീർന്നതിനെ തുടർന്ന് കടം വാങ്ങിയും മറ്റുമാണ് ഇപ്പോൾ ജീവിതം പുലർത്തുന്നത്. കടകൾ അടച്ചിടൽ നീളുന്ന പക്ഷം അടുത്തമാസം ശമ്പളം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇങ്ങനെ സംഭവിക്കുന്ന പക്ഷം ഇവിടെ ചെലവിനും നാട്ടിലെ കുടുംബത്തിനും പണം അയക്കാൻ കഴിയാത്ത അവസ്ഥയാകുമെന്ന് ഇവർ പറയുന്നു. വിമാന സർവിസ് ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. നാട്ടിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പല കൂട്ടായ്മകളും സഹായം എത്തിക്കുന്നുണ്ടെങ്കിലും ഇവർ പ്രവാസി കുടുംബങ്ങളെ പൂർണമായി അവഗണിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഇവർ പറയുന്നു. നിരവധി ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമൊക്കെ വായ്പയും ലോണുകളുമൊക്കെ എടുത്തവരുടെ ആശങ്കകള്‍ വിവരണാതീതമാണ്. വീടു നിർമാണത്തിനും ഉറ്റവരുടെ കല്യാണം, വിദ്യാഭ്യാസംപോലുള്ള അത്യാവശ്യങ്ങള്ക്കുമൊക്കെ ആയി അവധിപറഞ്ഞ് കടം വാങ്ങിയവരും വട്ടിപ്പലിശക്ക് കടമെടുത്തവരും ബാങ്കുകളില്‍നിന്ന് ലോണെടുത്തവരും ആഭരണങ്ങൾ പണയം വെച്ചവരുമൊക്കെ വന്നുപെട്ട ഗുരുതരാവസ്ഥയില്‍ നെടുവീര്‍പ്പിടുകയാണ്.
അടവിന് ഇളവ് നല്‍കുമെന്നൊക്കെ വാര്‍ത്തകളില്‍ പറഞ്ഞുകേള്ക്കാമെന്നല്ലാതെ ആര്‍ക്കും അതേപ്പറ്റി ഒരു ധാരണയില്ല.
നാട്ടിലെ ബാധ്യതകള്‍ തീര്‍ക്കാൻ സുഹൃത്തുക്കള്‍ക്കിടയിലും ഫ്ലാറ്റില്‍ ഒരുമിച്ച് കഴിയുന്നവരെയുമൊക്കെ ചേര്‍ത്ത് മാസക്കുറി വെച്ചവരും ചിട്ടിക്ക് ചേര്‍ന്നവരും സമാനപ്രതിസന്ധിയിലാണ്. കുറി വിളിച്ചെടുത്തവരില്നിന്നും ഈടാക്കാനും പറ്റുന്നില്ല. കുറിയിലുള്ള മറ്റുള്ളവര്‍ക്ക് കുറി നല്‍കാനും വയ്യാത്ത അവസ്ഥയിലാണ്. നാട്ടില്‍ പണിതു കൊണ്ടിരിക്കുന്ന വീടിെൻറ പണി തീർക്കാൻ വെച്ച കുറി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അറിയില്ലെന്ന് സെയില്‍സ്മാനായ പൊന്നാനി സ്വദേശി മുഹമ്മദ് അലി പറയുന്നു. തൊഴിൽ മേഖല പൂർവസ്ഥിതിയില്‍ ആയാല്‍ മാത്രമേ ഇടത്തരക്കാരും നിത്യവരുമാനക്കാരുമൊക്കെ ആയ തൊഴിലാളികളുടെ ശ്വാസം നേരെ വീഴുകയുള്ളൂ.
ക്ഷേമ പദ്ധതികളിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന് സാമൂഹിക പ്രവർത്തകനായ കെ. യൂസുഫ് സലീം ആവശ്യപ്പെട്ടു. കോവിഡ് ബാധയെ തുടർന്നുള്ള പ്രശ്നങ്ങളാൽ പ്രവാസികൾ ഏറെ ദുരിതപൂർണമായ ജീവിത സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളിൽ പ്രവാസികൾക്ക് പരിഗണന ലഭിക്കാത്തത് ഖേദകരമാണ്. ഗൾഫിലെ മഹാഭൂരിപക്ഷം വരുന്ന കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളുടെ സ്ഥിതി ദയനീയമാണ്.
പ്രവാസിയാണെന്നതിനാൽ പലർക്കും സൗജന്യ റേഷനോ മറ്റു ആനുകൂല്യങ്ങളോ നിലച്ച സ്ഥിതിയാണുള്ളത്. പ്രവാസി ക്ഷേമ പദ്ധതി അംഗങ്ങൾക്കെങ്കിലും അടിയന്തിര സഹായം എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്നും യൂസുഫ് സലീം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.