മനാമ: ബഹ്റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്റൈന്റെ 53ാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബഹ്റൈൻ ഭരണാധികാരികൾ പ്രവാസികളോട് കാണിക്കുന്ന സ്നേഹവും കരുതലും ലോകത്തെവിടെയും കാണാൻ കഴിയില്ലെന്ന് യോഗത്തിൽ സംസാരിച്ചവർ എടുത്തുപറയുകയുണ്ടായി.
പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, വാർഷിക കമ്മിറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ മോനി ഓടികണ്ടത്തിൽ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ ബിജു ജോർജ്, ഷറഫ് അൽ കുഞ്ഞി, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് അനിൽ യു.കെ, സാമൂഹിക പ്രവർത്തകനായ ഇ.വി രാജീവൻ, മൻഷീർ, എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്, വൈസ് പ്രസിഡന്റ് എം.സി പവിത്രൻ, മണിക്കുട്ടൻ, എന്റർടൈൻമെന്റ് സെക്രട്ടറി ബൈജു മലപ്പുറം, ജയേഷ് താന്നിക്കൽ, ഗോപാലൻ വി.സി, ജയ്സൺ, വിനോദ് അരൂർ, മിനി റോയി, മുബീന മൻഷീർ, അൻവർ നിലമ്പൂർ, വിപിൻ മാടത്തേത്, ലിബി ജയ്സൺ, ഇന്ദു രാജേഷ്, അഞ്ജു സന്തോഷ്, രാജേഷ് കുമാർ, റോയ് മാത്യു, സജീവ് പാക്കേയിൽ, അബി കൊല്ലം, മുഫീദ മുനീർ, വിശ്വനാഥൻ, ഷൈജു ഓലഞ്ചേരി, ഷാജു, സാലിഹ ഫൈസൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.