മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടെ ലോക വനിത ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. ഷെമിലി പി. ജോൺ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
വനിത ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് കട്ടിങ്ങും അവർ നടത്തി. ഐമാക് ബഹ്റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്ടാതിഥിയായിരുന്നു. കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വനിത വിഭാഗം കൺവീനർ രമ സന്തോഷ് സ്വാഗതവും ജോയന്റ് കൺവീനർ സജ്ന ഷനൂബ് നന്ദിയും പറഞ്ഞു. ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി, സീനിയർ വൈസ് പ്രസിഡന്റ് ശശി അക്കരാൽ എന്നിവർ സംസാരിച്ചു. ബബിന യോഗനടപടികൾ നിയന്ത്രിച്ചു.
വനിത ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡെസേർട്ട് പാചക മത്സരത്തിൽ വി.വി. ഹരിപ്രിയ, ആബിദ റഫീഖ്, സാന്ദ്ര നിഷിൽ എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.
വിധികർത്താക്കളായി എത്തിയ സിജി ബിനു, അഭി ഫിറോസ്, ഷർമിള അപ്പുഹാമി എന്നിവർക്ക് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, യു.കെ. ബാലൻ, കെ.ടി. സലിം എന്നിവർ ഉപഹാരങ്ങൾ നൽകി.
കെ.പി.എഫ് ലേഡീസ് വിങ് മെംബർമാരായ സാന്ദ്ര നിഷിൽ, അഞ്ജലി സുജീഷ്, ഖൈറുന്നീസ റസാഖ്, ശ്രീലത ഷാജി, വഹീദ ഹനീഫ്, ശ്രീജില ബൈജു, ഭാഗ്യശ്രീ അഖിൽ, അമീറ സഹീർ, ജീന രവീന്ദ്രൻ, സംഗീത റോഷിൽ, അശ്വതി മിഥുൻ, ഉഷ ശശി, ഷീബ സുനിൽ, സിനി സുരേന്ദ്രൻ, സിമി സുധീർ, സരന്യ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ വനിതകൾക്കും ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.