മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രണ്ടു വർഷത്തെ കാലാവധി പൂർത്തിയാക്കിയ നിലവിലെ കമ്മിറ്റിയുടെ പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വി.കെ. ജയേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുജിത്ത് സോമൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം എന്നിവരുടെ നേതൃത്വത്തിൽ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ജനറൽ ബോഡി ഏകകണ്ഠമായി തിരഞ്ഞെടുത്തു.
ജമാൽ കുറ്റിക്കാട്ടിൽ (പ്രസി.), പി.കെ ഹരീഷ് (ജന. സെക്ര.), ഷാജി പുതുക്കുടി (ട്രഷ.) എന്നിവർ നേതൃത്വം നൽകുന്ന 2023-24 കാലയളവിലേക്കുള്ള കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ശശി അക്കരാൽ, സുനിൽ കുമാർ, സജ്ന ഷനൂബ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഖിൽ താമരശ്ശേരി, ഫൈസൽ പാട്ടാണ്ടി, ജിതേഷ് ടോപ് മോസ്റ്റ് എന്നിവരെ ജോ. സെക്രട്ടറിമാരായും സി.കെ. രജീഷിനെ അസി. ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സുജീഷ് (മെംബർഷിപ് സെക്ര.), സാഹിർ പേരാമ്പ്ര (എന്റർടെയ്ൻമെന്റ് സെക്ര.), സവിനേഷ്, ബാലൻ കല്ലേരി, അനിൽകുമാർ (ചാരിറ്റി കൺ.), റഫീഖ് നാദാപുരം, സുധി ചാത്തോത്ത് (സ്പോർട്സ് കൺ.), സത്യൻ പേരാമ്പ്ര (മീഡിയ), പ്രമോദ് കുമാർ (ഐ.ടി), രമ സന്തോഷ് (ലേഡീസ് വിങ് കൺ.)
നിലവിലെ രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം എന്നിവരോടൊപ്പം സുധീർ തിരുനിലത്തിനെ രക്ഷാധികാരിയായും വി.കെ. ജയേഷിനെ കോഓഡിനേറ്ററായും സുജിത് സോമനെ ഇന്റേണൽ ഓഡിറ്ററായും തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: ബവിലേഷ്, പ്രജിത് ചേവങ്ങാട്ട്, സജീഷ് കുമാർ, സിയാദ് അണ്ടിക്കോട്, വേണു വടകര, മുഹമ്മദ് ഫാസിൽ, ഷാജി പയ്യോളി, ഷിനിത്ത്, മനീഷ്, വിനോദ് അരൂര്‍, അരുൺ പ്രകാശ്, മിഥുൻ നാദാപുരം, മുനീർ, ബബിന, സജിത്ത്, ഷീജ നടരാജ്. ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.