കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. പയ്യോളി ചാത്തമംഗലം സ്വദേശി നാസർ (49) ആണ്​ മരിച്ചത്​. ബഹ്​റൈനിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വർഷത്തോളം നാട്ടിൽനിന്ന ശേഷം രണ്ടരമാസം മുമ്പാണ്​ തിരിച്ചെത്തിയത്​. ഞായറഴ്ച പുലർച്ചെയാണ്​ മരണം സംഭവിച്ചത്​. സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യത്ത്​ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു. ഭാര്യ: വഹീദ. മക്കൾ: മനാഫ്​, നവാഫ്​, നാഫിദ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.