കേരള ​േപാലീസിൽ ഒര​ുകൂട്ടം െഎ.പി.എസുകാർക്ക്​  മുസ്​ലിം വിരുദ്ധ സമീപനം -കെ.പി.എ മജീദ്​

മനാമ: കേരള പോലീസിനുള്ളിൽ മുസ്​ലിംകൾക്കെതിരെ പ്രവർത്തിക്കാൻ ഉത്ത​േരന്ത്യക്കാരായ ഒരു സംഘം ​െഎ.പി.എസ്​ ഉദ്യോഗസ്ഥൻമാർ നേതൃത്വം നൽകുകയാണെന്ന്​ മുസ്​ലീം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​ ആരോപിച്ചു. ഇൗ നോട്ടമിടലി​​​െൻറയും വേട്ടയാടലി​​​െൻറയും ഇരയാണ്​ എം.എം അക്​ബറെന്നും അദ്ദേഹം പറഞ്ഞു. ബഹ്​റൈനിൽ കെ.എം.സി.സി പരിപാടിയിൽ പ​െങ്കടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ്​മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. 

ലീസിലെ ന്യൂനപക്ഷ വിരുദ്ധനീക്കങ്ങളെ ചെറുക്കുന്നതിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്​. ചിലർ പറയുന്നത്​ ലാവ്​ലിൻ കേസി​​​െൻറ ഭീതിയുടെ പേരിലാണ്​ ഇൗസമീപനമെന്നാണ്​. എന്നാൽ മുഖ്യമന്ത്രി പറഞ്ഞാൽ കേൾക്കാത്തവരും പോലീസിലുണ്ടെന്നും ആ​േക്ഷപമുണ്ട്​. കേരളത്തിൽ സി.പി.എമ്മും സംഘ്​പരിവാറും തമ്മിൽ സൗഹൃദമാണെന്ന്​ പറഞ്ഞാൽ അവിശ്വസനീയ കാര്യമാണ്​. എന്നാൽ പോലീസ്​ കടുത്ത ന്യൂനപക്ഷ വിരുദ്ധ നയങ്ങളാണ്​ കൈ​​ക്കൊള്ളുന്നതെന്ന്​ പറഞ്ഞാൽ അത്​ യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞ​ു. പിണറായിക്ക്​ എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ല. 

എന്തായിരുന്നാലും അടുത്തിടെയായി നടന്ന സംഭവങ്ങൾ നല്ലതല്ല. ഹാദിയ മുതൽ എം.എം അക്​ബർ വരെയുള്ളവരുടെ വിഷയങ്ങളിൽ എടുത്ത സർക്കാരി​​​െൻറയും പോലീസി​​​െൻറയും നടപടികൾ മുസ്​ലീം വിരുദ്ധമാണെന്നും മജീദ്​ ചൂണ്ടിക്കാട്ടി. സ്​കൂളിലെ മതപാഠ വിദ്യാർഥികൾക്കായുള്ള പുസ്​തകത്തിലെ ഒരു ചോദ്യത്തി​​​െൻറ പേരിലാണ്​ എം.എം അക്​ബറിനെ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ച്​ അറസ്​റ്റ്​ ചെയ്​തത്​. ജാമ്യം നൽകാതിരിക്കാൻ കോടതിയിൽ സർക്കാർ വക്കീൽ പറഞ്ഞത്​ ഇൗ കേസിൽ എൻ.​െഎ.എ അന്വേഷണം വരുന്നുണ്ടെന്നും അക്​ബറിനെതിരെ മറ്റ്​ രണ്ടിടത്ത്​ കേസുകൾ ഉ​െണ്ടന്നുമാണ്​. അക്​ബറിനെ സ്ഥിരം കുറ്റവാളിയാക്കി മഅ്​ദനിയെപ്പോലെ ദീർഘകാലം കൽത്തുറുങ്കിൽ അടക്കാനുള്ള ശ്രമമാണ്​ നടക്കുന്നതെന്നും കെ.പി.എ മജീദ്​ ആരോപിച്ചു. ഇതേ കുറ്റം അനുസരിച്ച്​ കേരളത്തിൽ മറ്റ്​ 13ഒാളംപേർക്കെതിരെയും കേസ്​ എടുത്തിട്ടുണ്ട്​. എന്നാൽ ശശികല മുതൽ സെൻകുമാർ വരെയുള്ളവരിൽ എത്ര​േപർ അറസ്​റ്റിലായി എന്നും ചിന്തിക്കണം. 34 പ്രദേശത്ത്​ ആയുധ പരിശീലനം നടത്തിയതായി ആർ.എസ്​.എസിനെതിരെ ആരോപണമുയർന്നിരുന്നു. 
ഇൗ കേസിൽ നടപടി വേണമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്താണ്​ നടപടി ഉണ്ടാകാത്തത്​ എന്നും മജീദ്​ ചോദിച്ചു. ഹാദിയ കേസും ഇത്രമാത്രം സങ്കീർണ്ണമാക്കിയതും കേസ്​ എൻ.​െഎ.എക്ക്​ വിട്ടതും കേരള ഗവൺമ​​െൻറ്​ ആണ്​. 

ഇത്തരം നിലപാടുകൾക്കെതിരെ കേരള നിയമസഭക്കുള്ളിലും പുറത്തും പോരാടാനാണ്​ ലീഗ്​ ശ്രമിക്കുന്നത്​. പൊതുവായ വിഷയങ്ങളിൽ സമുദായ സംഘടനകളെ ഒരുമിപ്പിക്കാൻ ലീഗി​​​െൻറ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. എന്നാൽ ഒരു വിഷയത്തിൽ എല്ലാ സംഘടനകളും ഒന്നിക്കുക എന്നത്​ അപ്രായോഗികമാണ്​. തമ്മിലുള്ള കോലാഹലങ്ങൾക്കിടയിൽ സമൂഹത്തി​​​െൻറ പ്രസക്തമായ വിഷയങ്ങൾ ശ്രദ്ധിച്ച്​ പ്രതികരിക്കാൻ സംഘടനകൾ തയ്യാറാകുന്നില്ല. മുസ്​ലീം ലീഗ്​ രൂപംകൊണ്ടിട്ട്​ 70 വർഷങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ കേരളത്തിലെ മുസ്​ലീങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ മുന്നേറ്റം നടത്താൻ നേതൃത്വം നൽകിയത് ലീഗാണ്​. 

അതേസമയം സഹോദര സമുദായങ്ങൾക്കൊപ്പം നിന്ന്​ തങ്ങളുടെ സമുദായത്തി​​​െൻറ ഇല്ലായ്​മകൾ പരിഹരിക്കാനാണ്​ ലീഗ്​ പങ്കുവഹിച്ചതെന്നും കെ.പി. എ മജീദ്​ പറഞ്ഞു. മലബാറിൽ ഒരുകാലത്ത്​ സ്​ത്രീകൾ വിദ്യാഭ്യാസം ചെയ്യുന്നതിൽ ഏറെ പിന്നിലായിരുന്നു. എന്നാൽ ഇൗ പ്രദേശങ്ങളിൽ പെൺകുട്ടികളാണ്​ ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്​. മത്​സര പരീക്ഷകളിലും കൂടുതൽ മലബാർ വനിതകളാണ്​ മുന്നി​െലത്തുന്നത്​. ​െഎ.എ.എസ്​, ​െഎ.പി.എസ്​ പരീക്ഷകളിൽപ്പോലും ഇൗ കാഴ്​ച കാണാമെന്നും മജീദ്​ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - kpa majeed-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.