കേരള േപാലീസിൽ ഒരുകൂട്ടം െഎ.പി.എസുകാർക്ക് മുസ്ലിം വിരുദ്ധ സമീപനം -കെ.പി.എ മജീദ്
text_fieldsമനാമ: കേരള പോലീസിനുള്ളിൽ മുസ്ലിംകൾക്കെതിരെ പ്രവർത്തിക്കാൻ ഉത്തേരന്ത്യക്കാരായ ഒരു സംഘം െഎ.പി.എസ് ഉദ്യോഗസ്ഥൻമാർ നേതൃത്വം നൽകുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. ഇൗ നോട്ടമിടലിെൻറയും വേട്ടയാടലിെൻറയും ഇരയാണ് എം.എം അക്ബറെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ കെ.എം.സി.സി പരിപാടിയിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ലീസിലെ ന്യൂനപക്ഷ വിരുദ്ധനീക്കങ്ങളെ ചെറുക്കുന്നതിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ചിലർ പറയുന്നത് ലാവ്ലിൻ കേസിെൻറ ഭീതിയുടെ പേരിലാണ് ഇൗസമീപനമെന്നാണ്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞാൽ കേൾക്കാത്തവരും പോലീസിലുണ്ടെന്നും ആേക്ഷപമുണ്ട്. കേരളത്തിൽ സി.പി.എമ്മും സംഘ്പരിവാറും തമ്മിൽ സൗഹൃദമാണെന്ന് പറഞ്ഞാൽ അവിശ്വസനീയ കാര്യമാണ്. എന്നാൽ പോലീസ് കടുത്ത ന്യൂനപക്ഷ വിരുദ്ധ നയങ്ങളാണ് കൈക്കൊള്ളുന്നതെന്ന് പറഞ്ഞാൽ അത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
എന്തായിരുന്നാലും അടുത്തിടെയായി നടന്ന സംഭവങ്ങൾ നല്ലതല്ല. ഹാദിയ മുതൽ എം.എം അക്ബർ വരെയുള്ളവരുടെ വിഷയങ്ങളിൽ എടുത്ത സർക്കാരിെൻറയും പോലീസിെൻറയും നടപടികൾ മുസ്ലീം വിരുദ്ധമാണെന്നും മജീദ് ചൂണ്ടിക്കാട്ടി. സ്കൂളിലെ മതപാഠ വിദ്യാർഥികൾക്കായുള്ള പുസ്തകത്തിലെ ഒരു ചോദ്യത്തിെൻറ പേരിലാണ് എം.എം അക്ബറിനെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്തത്. ജാമ്യം നൽകാതിരിക്കാൻ കോടതിയിൽ സർക്കാർ വക്കീൽ പറഞ്ഞത് ഇൗ കേസിൽ എൻ.െഎ.എ അന്വേഷണം വരുന്നുണ്ടെന്നും അക്ബറിനെതിരെ മറ്റ് രണ്ടിടത്ത് കേസുകൾ ഉെണ്ടന്നുമാണ്. അക്ബറിനെ സ്ഥിരം കുറ്റവാളിയാക്കി മഅ്ദനിയെപ്പോലെ ദീർഘകാലം കൽത്തുറുങ്കിൽ അടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ.പി.എ മജീദ് ആരോപിച്ചു. ഇതേ കുറ്റം അനുസരിച്ച് കേരളത്തിൽ മറ്റ് 13ഒാളംപേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എന്നാൽ ശശികല മുതൽ സെൻകുമാർ വരെയുള്ളവരിൽ എത്രേപർ അറസ്റ്റിലായി എന്നും ചിന്തിക്കണം. 34 പ്രദേശത്ത് ആയുധ പരിശീലനം നടത്തിയതായി ആർ.എസ്.എസിനെതിരെ ആരോപണമുയർന്നിരുന്നു.
ഇൗ കേസിൽ നടപടി വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്താണ് നടപടി ഉണ്ടാകാത്തത് എന്നും മജീദ് ചോദിച്ചു. ഹാദിയ കേസും ഇത്രമാത്രം സങ്കീർണ്ണമാക്കിയതും കേസ് എൻ.െഎ.എക്ക് വിട്ടതും കേരള ഗവൺമെൻറ് ആണ്.
ഇത്തരം നിലപാടുകൾക്കെതിരെ കേരള നിയമസഭക്കുള്ളിലും പുറത്തും പോരാടാനാണ് ലീഗ് ശ്രമിക്കുന്നത്. പൊതുവായ വിഷയങ്ങളിൽ സമുദായ സംഘടനകളെ ഒരുമിപ്പിക്കാൻ ലീഗിെൻറ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. എന്നാൽ ഒരു വിഷയത്തിൽ എല്ലാ സംഘടനകളും ഒന്നിക്കുക എന്നത് അപ്രായോഗികമാണ്. തമ്മിലുള്ള കോലാഹലങ്ങൾക്കിടയിൽ സമൂഹത്തിെൻറ പ്രസക്തമായ വിഷയങ്ങൾ ശ്രദ്ധിച്ച് പ്രതികരിക്കാൻ സംഘടനകൾ തയ്യാറാകുന്നില്ല. മുസ്ലീം ലീഗ് രൂപംകൊണ്ടിട്ട് 70 വർഷങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ കേരളത്തിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ മുന്നേറ്റം നടത്താൻ നേതൃത്വം നൽകിയത് ലീഗാണ്.
അതേസമയം സഹോദര സമുദായങ്ങൾക്കൊപ്പം നിന്ന് തങ്ങളുടെ സമുദായത്തിെൻറ ഇല്ലായ്മകൾ പരിഹരിക്കാനാണ് ലീഗ് പങ്കുവഹിച്ചതെന്നും കെ.പി. എ മജീദ് പറഞ്ഞു. മലബാറിൽ ഒരുകാലത്ത് സ്ത്രീകൾ വിദ്യാഭ്യാസം ചെയ്യുന്നതിൽ ഏറെ പിന്നിലായിരുന്നു. എന്നാൽ ഇൗ പ്രദേശങ്ങളിൽ പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്. മത്സര പരീക്ഷകളിലും കൂടുതൽ മലബാർ വനിതകളാണ് മുന്നിെലത്തുന്നത്. െഎ.എ.എസ്, െഎ.പി.എസ് പരീക്ഷകളിൽപ്പോലും ഇൗ കാഴ്ച കാണാമെന്നും മജീദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.