കെ.​പി.​എ സ​മ്മ​ർ ക്യാ​മ്പിൽനിന്ന്

കെ.​പി.​എ സ​മ്മ​ർ ക്യാ​മ്പ് 2024 ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ടൂ​ബ്ലി കെ.​പി.​എ ആ​സ്ഥാ​ന​ത്തു സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സ​മ്മ​ർ ക്യാ​മ്പ് കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

​േഡ്രാ​യി​ങ് & പെ​യി​ന്റി​ങ്, ക്രാ​ഫ്റ്റ് പ​രി​ശീ​ല​നം, വെ​സ്റ്റേ​ൺ ഡാ​ൻ​സ്, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്, ഫി​സി​ക്ക​ൽ & സെ​ൽ​ഫ് ഡി​ഫ​ൻ​സ് അ​വ​യ​ർ​നെ​സ്സ്, ഗെ​യിം​സ് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​യി​രു​ന്നു ക്യാ​മ്പ്. അ​നോ​ജ് മാ​സ്റ്റ​ർ, അ​ഞ്ജ​ലി രാ​ജ്, വി​നു ക്രി​സ്റ്റി, ട്രാ​ൻ​സ് അ​ക്കാ​ദ​മി, ബ​ഹ്‌​റൈ​ൻ ഡോ​ജോ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പി.​ജി.​എ​ഫ് ടോ​സ്റ്റ് മാ​സ്റ്റ​ർ ക്ല​ബ് കൗ​ൺ​സി​ല​ർ ഷൈ​ജു മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് പ്രൈം ​മി​നി​സ്റ്റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് ക​ൾ​ച​റ​ൽ മി​നി​സ്റ്റ​ർ ദേ​വി​ക അ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫി​നാ​ൻ​സ് മി​നി​സ്റ്റ​ർ അ​മൃ​ത​ശ്രീ ബി​ജു ന​ന്ദി അ​റി​യി​ച്ചു.

ക​ൺ​വീ​ന​ർ ജ്യോ​തി പ്ര​മോ​ദ് യോ​ഗം നി​യ​ന്ത്രി​ച്ചു. പ്ര​ദീ​പ അ​നി​ൽ, കോ​യി​വി​ള മു​ഹ​മ്മ​ദ്, വി.​എം. പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - KPA Summer Camp 2024-attention spreads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.