ഐ.സി.എഫ് പ്രാസ്ഥാനിക സംഗമത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: കേരള മുസ്ലിംകളിൽ ഇന്നു കാണുന്ന ആത്മീയ ഉണർവിലും മത ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് ഐ.സി.എഫ്. പ്രാസ്ഥാനിക സംഗമം അഭിപ്രായപ്പെട്ടു.
നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമം സയ്യിദ് സഅദ് അൽ ഐദറൂസി തങ്ങൾ ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. കെ.സി. സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ബാഫഖി തങ്ങൾ, റഫീഖ് ലത്വീഫി വരവൂർ. അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബൂബക്കർ ലത്വീഫി, ഷാനവാസ് മദനി, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, ഉസ്മാൻ സഖാഫി എന്നിവർ സംബന്ധിച്ചു .എം.സി. അബ്ദുൽ കരീം സ്വാഗതവും അബ്ദുൽ സമദ് കാക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.