മനാമ: കേരളത്തിലെ കോൺഗ്രസ് നേതൃത്വം കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ് േനതാവ് ഷാനിമോൾ ഉസ്മാൻ. െഎ.വൈ.സി.സി പരിപാടിയിൽ പെങ്കടുക്കാൻ ബഹ്റൈനിൽ എത്തിയ അവർ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുേമ്പാഴാണ് തെൻറ നിലപാട് അറിയിച്ചത്. കെ.എസ്.യു കേരളത്തിലെ കാമ്പസുകളിൽ ദൂർബലമാകാൻ ഒേട്ടറെ സംഘടനപരമായതും അഞ്ജാതവുമായ കാരണങ്ങളുണ്ട്. ഗ്രൂപ്പുകളുടെ കെട്ടുപാടുകളിൽ നിന്ന് അവരെ സ്വതന്ത്രരാക്കാനും കെട്ടഴിച്ചുവിടാനും നേതൃത്വത്തിലുള്ളവർ തയ്യാറാകണം. ഇത് വിവാദമുണ്ടാക്കാൻ പറയുന്നതല്ല. വിമർശനം ശരിയായ അർഥത്തിൽ എടുക്കാനാണ്. കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും ശരിയായ രീതിയിൽ പരിശീലിപ്പിച്ചെടുക്കാൻ പാർട്ടി തയ്യാറാകണം.
ഒരുകാലത്ത് വിദ്യാലയങ്ങളിൽ കെ.എസ്.യു ശക്തമായിരുന്നു. കാമ്പസുകളെ സർഗാത്മകമാക്കുന്നതിൽ പ്രസ്ഥാനം പ്രധാന പങ്ക് വഹിച്ചിരുന്നു. പെൺകുട്ടികൾ ധാരാളം കടന്നുവന്നിരുന്നു. എന്നാൽ ഇന്ന് അതുണ്ടാകുന്നില്ല. ചെറുപ്പക്കാരെ ആകർഷിക്കാൻ കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും പുതിയ പദ്ധതികളും ൈശലിയും സ്വീകരിക്കണം. ഇന്ന് കലാലയങ്ങൾ വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളാലും എസ്.എഫ്.െഎയുടെ അക്രമ രാഷ്ട്രീയത്താലും ജനാധിപത്യ വിരുദ്ധമായി മാറിയിരിക്കുകയാണ്. സ്കൂളുകളിൽ രാഷ്ട്രീയം നിരോധിക്കപ്പെടാനുള്ള കാരണമെന്താണന്ന് പരിശോധിക്കുേമ്പാൾ പേന പിടിക്കേണ്ട കൈകൾ കത്തി പിടിച്ചതുകൊണ്ടാണന്ന് വ്യക്തമാകും. ഇതിൽ നിന്ന് എസ്.എഫ്.െഎക്ക് ഒഴിഞ്ഞ് നിൽക്കാനാകില്ല. രാഷ്ട്രീയത്തിെൻറ മുഖം മാറുന്നത് അവിടെ കലാപന്തരീക്ഷം കടന്നുവരുേമ്പാഴാണന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മഹാരാജാസിൽ അഭിമന്യു എന്ന പാവപ്പെട്ട കുട്ടിയുടെ കൊലപാതകം അപലപിക്കപ്പെടണം.
ഇതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്.ഡി.പി.െഎയുടെ അക്രമരാഷ്ട്രീയത്തെ കോൺഗ്രസ് എതിർക്കുന്നു. അടുത്തിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബും സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ടു. എന്നാൽ കോൺഗ്രസ് ഒരിടത്തും അക്രമത്തിൽ കക്ഷിയാകുന്നില്ല. മനുഷ്യരെ കൊന്നൊടുക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് ആകില്ല. എന്നാൽ കൊന്നും കൊണ്ടും കണക്ക് തീർക്കുന്നതിൽ കേരളത്തിലെ പ്രധാന ഭരണപാർട്ടിക്ക് പ്രധാന പങ്കുണ്ട്.
കേരളത്തിലെ പിണറായി സർക്കാർ തികച്ചും ജനവിരുദ്ധ സ്വഭാവമാണ് കൈക്കൊള്ളുന്നത്. മിനിറ്റുകൾക്കകം ജനവിരുദ്ധ നടപടികൾ പുതിയത് വന്നുകൊണ്ടിരിക്കുന്നു. കാക്കിയിട്ടവരെ പേടിച്ചോടുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു.
ലോക്കപ്പിൽ സാധുക്കളെ കൊല്ലുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. 104 ദിവസം കഴിഞ്ഞിട്ടും ഡിഗ്രി അവസാന വർഷ വിദ്യാർഥിക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാൻ കഴിയാത്തവരുടെ നാടായി നമ്മുടെത്. കേരളം കാണാൻ വന്ന വിദേശ വനിതയെ അരുംകൊല ചെയ്തവരുടെ നാടുമായി. ഇൗ കാര്യങ്ങളെല്ലാം കേരളത്തിലെ ഗവൺമെൻറിെൻറ ഭരണത്തിെൻറ ഫലമാണ്. അതിനെതിരായി യു.ഡി.എഫ് ശക്തമായ പ്രതിഷേധം നിയമസഭയിലും അകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവിെൻറ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ വിയർക്കുകയാണ് മന്ത്രിമാരിൽ പലരും. എന്നാൽ തങ്ങളുടെ പ്രതിഷേധങ്ങൾ സമാധാനപരമായി മാത്രമായിരിക്കും.
ബന്ദും ഹർത്താലും അനുബന്ധമായി ഉണ്ടാകില്ല. പൊതുമുതൽ നശിപ്പിച്ചോ അക്രമങ്ങൾ നടത്തിയോ ജനശ്രദ്ധ കവർന്നുള്ള രീതിയിലേക്ക് യു.എഡി.എ^ഫ് ഒരിക്കലും ഇറങ്ങിത്തിരിക്കില്ലെന്നും അവർ വ്യക്തമാക്കി. കേരളത്തിലും കേന്ദ്രത്തിലുമുള്ള പാർട്ടി പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന നടപടികളുമായാണ് രാഹുൽ ഗാന്ധി നിലകൊള്ളുന്നത്. എങ്കിലും കേരളത്തിൽ സ്ത്രീകളെ കൂടുതൽ അധികാര സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായമുണ്ട്. സ്ത്രീകളെ കുറച്ചുകൂടി വിശ്വാസത്തിൽ എടുത്തുകൊണ്ട് മുന്നോട്ട് പോകുകയും വേണം. കെ.പി.സി.സി പ്രസിഡൻറാകാനുള്ള പാനലിൽ തെൻറ പേര് ഉൾപ്പെട്ട വാർത്തകളെ കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു. ഏത് ഘടകത്തിലായാലും പ്രവർത്തിക്കുകയാണ് ലക്ഷ്യം. അതിനപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടാറില്ല. കേന്ദ്ര, സംസ്ഥാന രാഷ്ട്രീയ രംഗങ്ങളെ മനസിലാക്കിയും തിരുത്തലുകൾ ഉൾക്കൊള്ളുകയും ചെയ്യുന്ന നേതൃത്വമാണ് വരേണ്ടതെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.