കെ.​എം.​സി.​സി ഈ​സ്റ്റ് റി​ഫ ഏ​രി​യ കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

കെ.​എം.​സി.​സി കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി സി.​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കു​ന്ന​തി​ന് സ്ത്രീ​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ന് വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​യ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ഖ്യാ​തി​ഥി​യെ സീ​നി​യ​ർ പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ.​കെ. മു​ഹ​മ്മ​ദ് ഷാ​ള​ണി​യി​ച്ചു.

മു​സ്‍ലിം ലീ​ഗ് നേ​താ​വും മു​ൻ മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ദ​ലി​ത് ലീ​ഗ് നേ​താ​വു​മാ​യ എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ അ​കാ​ല വി​യോ​ഗ​ത്തി​ൽ സം​ഗ​മം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കെ.​എം.​സി​യു​ടെ അ​ൽ അ​മാ​ന മെം​ബ​റാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​മാ​യ 5 ല​ക്ഷം രൂ​പ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ അ​മാ​ന ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​മീ​ർ, ഫ​സ​ലു​റ​ഹ്മാ​ൻ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

എ​ട​വ​രാ​ട്, പ്ര​ദേ​ശ​ത്തെ രോ​ഗി​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യം ടി​പ്ടോ​പ് ഉ​സ്മാ​ൻ നി​സാ​ർ മാ​വി​ലി​ക്കും കോ​ട്ടൂ​ർ പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട യു​വ​തി​ക്കു​ള്ള വി​വാ​ഹ സ​ഹാ​യം എ​ൻ. അ​ബ്ദു​ൽ അ​സീ​സ് സി.​പി. ഉ​മ്മ​ർ​നും കൈ​മാ​റി. ഓ​ഫി​സി​ലേ​ക്ക് സ്പോ​ൺ​സ​ർ ചെ​യ്ത ക​മ്പ്യൂ​ട്ട​ർ റി​യ ട്രാ​വ​ൽ (ഈ​സ്റ്റ്റ​ഫ) ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ളാ​യ ഷ​നീ​ർ, ജ​ഗ​ൻ ചേ​ർ​ന്ന് അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​രി​ന് കൈ​മാ​റി. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

റ​ഫീ​ക്ക് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​സ്ലം ഖി​റാ​അ​ത്ത് പാ​രാ​യ​ണം ന​ട​ത്തി. ടി.​ടി. അ​ഷ​റ​ഫ് സ്വാ​ഗ​ത​വും എം.​കെ സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ഫി പാ​റ​ക്ക​ട്ട, അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​രം, ഇ​മ്നാ​സ് ബാ​ബു, നി​സാ​മു​ദ്ദീ​ൻ, അ​ബ്ബാ​സ് വ​യ​നാ​ട് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

കു​ഞ്ഞ​മ്മ​ദ് പി.​വി, സ​ഫീ​ർ കെ.​പി, സാ​ജി​ദ് കൊ​ല്ലി​യി​ൽ, റ​സാ​ഖ് എ.​എ, സാ​ജി​ർ സി.​ടി.​കെ, മു​സ്ത​ഫ.​കെ, നാ​സി​ർ ഉ​റു​തോ​ടി, താ​ജ്ജു​ദ്ദീ​ൻ, സ​ജീ​ർ സി.​കെ. റ​സാ​ക് മ​ണി​യൂ​ർ, ആ​രി​ഫ്, ആ​സി​ഫ് ഷം​സു​ദ്ദീ​ൻ, ജ​സ്ന സു​ഹൈ​ൽ, ന​സീ​റ മു​ഹ​മ്മ​ദ്, ഹ​സ്ന ഷാ​ന, ഫെ​ബി​ന തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kudumba Sangamam Organized by KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.