മനാമ: ബഹ്റൈൻ കേരളീയ സമാജം ഡി.സി ബുക്സുമായി ചേർന്ന് നടത്തുന്ന പുസ്തകമേളയിലെ പ്രവേശനകവാടത്തിൽ കുഞ്ഞുണ്ണിമാഷിെൻറ ഒാർമക്കായി ഒരുക്കിയ സ്റ്റാൾ കാണികളിൽ കൗതുകമുണർത്തി. കുഞ്ഞുണ്ണി മാഷിെൻറ വരികളുടെയും വരകളുടെയും പ്രദർശനം കൂടിയാണിത്. മാഷിെൻറ ശിഷ്യനും ബഹ്റൈനിലെ നൃത്ത അധ്യാപകനുമായ ഭരത് ശ്രീ രാധാകൃഷ്ണനാണ് ഇതൊരുക്കിയത്.
കുഞ്ഞുണ്ണി മാഷ് അധ്യാപകനായിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിൽതന്നെയാണ് രാധാകൃഷ്ണനും പഠിച്ചത്. പഠനകാലത്ത് മാഷിെൻറ പലപ്പോഴും മാഷിനോടൊപ്പം നടക്കാൻ സാധിച്ചു. ഇൗ കാലത്തിെൻറ ഒാർമ തുളുമ്പുന്ന മാസിക, കത്തുകളുടെ ശേഖരം, സമ്പൂർണ കൃതികൾ, വാച്ച് എന്നിവയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
മാഷ് കുടുംബ സുഹൃത്തായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കലാജീവിതത്തിൽ വഴികാട്ടിയായിരുന്നു അദ്ദേഹം. നൃത്ത അധ്യാപകനാകാൻ പ്രോത്സാഹനം നൽകിയത് മാഷാണ്. പഠിക്കുന്ന കാലത്ത് മാഷിെൻറ തേടി വന്നിരുന്ന പല പ്രമുഖ സാഹിത്യകാരൻമാരെയും കാണാൻ സാധിച്ചിട്ടുണ്ട്. സ്വന്തം മകൾക്ക് ആദ്യാക്ഷരം കുറിച്ചതും മാഷായിരുന്നു.
കുറെകാലം മാഷിെൻറ പകർപ്പ് എഴുത്തുകാരനായിരുന്നു. പത്രങ്ങളിലേക്കുംമറ്റും എഴുതുന്നത് മുഴുവൻ ചൊല്ലിതരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.