മനാമ: ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ‘ഒരു വല്ലം പൊന്നും പൂവും’ എന്ന പേരില്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി. പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ സ്വാഗതവും ഗോപേഷ് മേലോട് നന്ദിയും പറഞ്ഞു. സെക്രട്ടറി ഷൈജു കന്പ്രത്ത്, വൈസ് പ്രസിഡന്റ് ഡിറ്റോ ഡേവിസ്, പ്രോഗ്രാം കണ്‍വീനര്‍ ജെയ്സണ്‍, പ്രജില്‍ പ്രസന്നന്, തോമസ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും അശ്വിന് രവീന്ദ്രന്, റോഹന്‍ എന്നിവരുടെ ഗാനവിരുന്നും വിനുവിന്റെ മെന്റലിസ്റ്റ് പ്രോഗ്രാമും മാജിക് ഷോയും കുടുംബസംഗമത്തിന് മാറ്റുകൂട്ടി. സുബിന്, വിഷ്ണു, വിപിന്‍, ഹരികൃഷ്ണന്, പ്രശാന്ത്, ബിനു, അഖില്‍, ബിപിന്‍, രഞ്ജിത്, വൈശാഖ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.