മനാമ: ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ മതനിരപേക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട്- ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് പാർലമെന്റ് മണ്ഡലത്തിലെയും വോട്ടർമാരായ പ്രവാസികളുടെയുമൊപ്പം സമാന മനസ്കരുടെയും സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സൽമാനിയ പ്രതിഭാ സെന്ററിൽ നടക്കുന്ന കൺവെൻഷനിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് പരിപാടി കൺവീനർ സുബൈർ കണ്ണൂർ അഭ്യർഥിച്ചു. പരിപാടി ലോക കേരളസഭ അംഗം സി.വി. നാരായണൻ ഉദ്ഘാടനം ചെയ്യും.
ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. കേരളത്തിൽ ആസന്നമായി നടക്കാൻ പോകുന്ന പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ ഏറ്റവും നിർണായകമാവുകയാണ്.
നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രവാസികളുടെ സാന്നിധ്യവും അവിഭാജ്യമായ ഒരു കാലഘട്ടവും കൂടിയാണിത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.