മനാമ: സാർ ആട്രിയം മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലെറ്റ്സ് ഈറ്റാലിയൻ’ ഭക്ഷ്യമേളക്ക് തുടക്കമായി. ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ബഹ്റൈനിലെ ഇറ്റാലിയൻ എംബസി ഷർഷെ ദഫേ മാർകോ മില്ലാർട്ടെ ഉദ്ഘാടനം ചെയ്തു.
ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് കലീം സ്വാഗതം പറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, ചീസ്, ഒലിവ് ഓയിൽ തുടങ്ങി നിരവധി ഇറ്റാലിയൻ വിഭവങ്ങൾ മേളയുടെ ആകർഷണങ്ങളാണ്. സ്പോഞ്ച് കേക്ക്, ഇറ്റാലിയൻ ചോക്ലറ്റ്, പാസ്ത, ഫ്രൂട്ട് ജാം, ഷുഗർ ടോപ്പ് പഫ് പേസ്ട്രി, അറിയപ്പെടുന്ന ബ്രാൻഡുകളിൽനിന്നുള്ള പഫ് പേസ്ട്രി, ഇറ്റാലിയൻ ആപ്പിൾ എന്നിവ പ്രത്യേക വിലയിൽ ലഭ്യമാണ്. ഇറ്റാലിയൻ എംബസിയുടെയും ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെയും സഹകരണത്തോടെയാണ് ‘ലെറ്റ്സ് ഈറ്റാലിയൻ’ പ്രമോഷൻ സംഘടിപ്പിക്കുന്നത്. ജനുവരി ആറു വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.