ഡോ. ​പി.​വി. ചെ​റി​യാ​നെ ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ്

ആ​ദ​രി​ക്കു​ന്നു

ഡോ. ​പി.​വി. ചെ​റി​യാ​ന് ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സി​ന്റെ ആ​ദ​രം

മ​നാ​മ: ബ​ഹ്റൈ​നി​ലെ കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് (CCG) പ്ര​സി​ഡ​ന്റും അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പി.​വി. ചെ​റി​യാ​നെ ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് പ്ര​തി​നി​ധി​ക​ൾ ആ​ദ​രി​ച്ചു.

ബ​ഹ്‌​റൈ​നി​ൽ ഡോ. ​പി.​വി. ചെ​റി​യാ​ൻ എ​ത്തി​യി​ട്ട് 45 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​ദ​രം. ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു പു​റ​മേ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും 45 വ​ർ​ഷ​മാ​യി സേ​വ​ന​ങ്ങ​ളും നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഡോ​ക്ട​ർ മു​ൻ​പ​ന്തി​യി​ലു​ണ്ട്. ബ​ഹ്റൈ​നി​ലെ നി​ര​വ​ധി മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​താ​വാ​യും ര​ക്ഷാ​ധി​കാ​രി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഉ​മ്മ​ൽ​ഹ​സം ബാ​ങ്കോ​ക്ക് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാ​പ​ക​ൻ സ​യ്യി​ദ് ഹ​നീ​ഫ്, പ്ര​തി​നി​ധി മു​ഹ​മ്മ​ദ് നി​യ​മ​ത്തു​ള്ള എ​ന്നി​വ​ർ ബൊ​ക്കെ​യും മ​റ്റു സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സി​ന് ഡോ​ക്ട​ർ ത​ന്റെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Tags:    
News Summary - Little Lights of Kindness honored Dr PV cheriyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.