മനാമ: ബഹ്റൈനിലെ ജീവകാരുണ്യ, സാന്ത്വന മേഖലകളിൽ നിസ്വാർഥ സേവനമനുഷ്ഠിക്കുന്നവർക്ക് ഗ്ലോബൽ തിക്കോടിയൻസ് ഫോറം -ജി.ടി.എഫ് (ബഹ്റൈൻ ചാപ്റ്റർ) വർഷംതോറും നൽകിവരുന്ന സേവാപുരസ്കാരത്തിന് റഫീക്ക് പൊന്നാനിയെ തിരഞ്ഞെടുത്തു.
അശരണരെ ചേർത്തുപിടിച്ച്, വർഷങ്ങളായി തുടരുന്ന സാന്ത്വന പരിചരണ സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളിൽ ചന്ദ്രൻ തിക്കോടി, അഷ്കർ പൂഴിത്തല, സാബു, ഹാരിസ് പഴയങ്ങാടി, ഗംഗൻ തൃക്കരിപ്പൂർ എന്നിവരെയാണ് ജി.ടി.എഫ് സേവാപുരസ്കാരം നൽകി ആദരിച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്റൈനിൽ ജോലിചെയ്തുവരുന്ന റഫീഖ്, ജോലിക്കുശേഷമുള്ള മുഴുവൻ സമയവും സാധാരണക്കാരായ പ്രവാസികളുടെ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവെക്കുന്നത്. ഒക്ടോബർ 25ന് ബി.എം.സിയിൽ നടക്കുന്ന ‘ആർപ്പോ ഇർറോ-24’ ഓണാഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.