മനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിെന്റ ഭാഗമായി മുഹറഖ് ഗവർണറേറ്റിലെ നിരവധി തൊഴിലിടങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിെന്റ കീഴിലെ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), മുഹറഖ് ഗവർണറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
എൽ.എം.ആർ.എ, ഇമിഗ്രേഷൻ അതോറിറ്റി എന്നിവയുടെ നിയമം ലംഘിച്ച നിരവധിപേരെ പരിശോധനയിൽ പിടികൂടി. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും എൽ.എം.ആർ.എ അറിയിച്ചു.
നിയമവിരുദ്ധ നടപടികൾ അവസാനിപ്പിച്ച് തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിെന്റ ഭാഗമായാണ് തുടർച്ചയായ പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു ഗവർണറേറ്റുകളിലെ നിരവധി സ്ഥാപനങ്ങളിലും അധികൃതർ പരിശോധന നടത്തിയിരുന്നു.
അനധികൃത തൊഴിൽ സംബന്ധിച്ച് ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് എൽ.എം.ആർ.എ അധികൃതർ പൊതുജനങ്ങളോടും ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.