എൽ.എം.ആർ.എ അധികൃതർ മുഹറഖിൽ പരിശോധന നടത്തി
text_fieldsമനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിെന്റ ഭാഗമായി മുഹറഖ് ഗവർണറേറ്റിലെ നിരവധി തൊഴിലിടങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിെന്റ കീഴിലെ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), മുഹറഖ് ഗവർണറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
എൽ.എം.ആർ.എ, ഇമിഗ്രേഷൻ അതോറിറ്റി എന്നിവയുടെ നിയമം ലംഘിച്ച നിരവധിപേരെ പരിശോധനയിൽ പിടികൂടി. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും എൽ.എം.ആർ.എ അറിയിച്ചു.
നിയമവിരുദ്ധ നടപടികൾ അവസാനിപ്പിച്ച് തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിെന്റ ഭാഗമായാണ് തുടർച്ചയായ പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു ഗവർണറേറ്റുകളിലെ നിരവധി സ്ഥാപനങ്ങളിലും അധികൃതർ പരിശോധന നടത്തിയിരുന്നു.
അനധികൃത തൊഴിൽ സംബന്ധിച്ച് ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് എൽ.എം.ആർ.എ അധികൃതർ പൊതുജനങ്ങളോടും ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.