മനാമ: തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും എൽ.എം.ആർ.എ നടത്തിയ പരിശോധനയിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പിടിയിലായതായി അധികൃതർ അറിയിച്ചു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ), മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
നിയമവിരുദ്ധ തൊഴിലാളികളുയർത്തുന്ന ഭീഷണി ചെറുക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന കർശനമാക്കിയിരിക്കുന്നതെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി. പിടികൂടിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.