മനാമ: പണവും ക്രെഡിറ്റ് കാർഡുകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചേൽപിച്ച ജീവനക്കാരന് ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാനും എം.ഡിയുമായ എം.എ യൂസഫലിയുടെ അഭിനന്ദനം. 200 ദിനാർ പാരിതോഷികവും അദ്ദേഹത്തിന് നൽകി.
ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിെല കാർ പാർക്കിങ് വിഭാഗത്തിൽ ജീവനക്കാരനും ബംഗ്ലാദേശ് സ്വദേശിയുമായ അബൂബക്കറാണ് സത്യസന്ധതയുടെ മാതൃകയായത്. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇദ്ദേഹം. കഴിഞ്ഞയാഴ്ച, കാർ പാർക്കിങ് ഏരിയയിലെ ട്രോളികൾ തിരിച്ച് ട്രോളി സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് പണമടങ്ങിയ ബാഗ് കണ്ടത്. 1100 ദിനാറും ക്രെഡിറ്റ് കാർഡുകളുമാണ് അതിലുണ്ടായിരുന്നത്. ഉടൻതന്നെ അത് കസ്റ്റമർ സർവീസിൽ ഏൽപിച്ചു.
ബാഗിെൻറ ഉടമസ്ഥനായ മുസ്തഫ അബേദിൻ അന്വേഷിച്ച് എത്തി. വീട്ടിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അദ്ദേഹം അറിഞ്ഞത്. രേഖകൾ നോക്കി സ്ഥിരീകരിച്ചശേഷം ബാഗ് അദ്ദേഹത്തിന് തിരിച്ചുനൽകി. ലുലുവിെൻറ മുഖമുദ്രയായ സത്യസന്ധതയും സുതാര്യതയും ഉയർത്തിപ്പിടിച്ച അബൂബക്കറിെൻറ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്ന് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.