മനാമ: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ 298ാമത് ശാഖ മനാമയിലെ അൽ നൈം ഏരിയയിൽ ശൈഖ് ഹമദ് അവന്യൂവിൽ തുറന്നു. ബഹ്റൈനിലെ 18ാമത് ലുലു എക്സ്ചേഞ്ച് ശാഖയാണിത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ബഹ്റൈൻ ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നടന്നു.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ശാഖ അതിന് സഹായകരമാകുമെന്നും അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും ബിസിനസുകൾക്കും തടസ്സമില്ലാത്ത സാമ്പത്തിക സേവനങ്ങൾ നൽകാൻ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. ക്രോസ്-ബോർഡർ പേമെന്റുകളുടെയും വിദേശ കറൻസി എക്സ്ചേഞ്ചിന്റെയും മുൻനിര ദാതാവെന്ന നിലയിൽ ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസിവ് റിലേഷൻഷിപ് മാനേജർ എന്ന ആശയം അവതരിപ്പിച്ചിരുന്നു. വ്യക്തിഗത ശ്രദ്ധയും മികച്ച ഓഫറുകളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ മണി ട്രാൻസ്ഫർ ആപ്ലിക്കേഷനായ ലുലു മണി സുരക്ഷയും ഉപഭോക്തൃ സൗഹൃദവുമാണെന്നതിനാൽ ഉയർന്ന റേറ്റിങ് നിലനിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.