മനാമ: മലയാളികളുടെ ദേശീയോത്സവമായ ഒാണത്തെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുങ്ങി. ഒാണസദ്യ, പായസമേള, ഒാണവിഭവങ്ങൾ, ഒാണക്കോടി എന്നിവയെല്ലാമായി ഗൃഹാതുര സ്മരണയിൽ ബഹ്റൈനിലെ മലയാളികൾക്ക് ഒാണം ആഘോഷിക്കാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്.
ആഗസ്റ്റ് 16ന് തുടങ്ങിയ ഒാണച്ചന്ത 23 വരെ നീണ്ടുനിൽക്കും. ഒാണവിഭവങ്ങളൊരുക്കാനുള്ള പച്ചക്കറികളും പലചരക്കുസാധനങ്ങളും വിലക്കുറവിൽ ഇഷ്ടാനുസരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് മികച്ച അവസരമാണ് അവതരിപ്പിക്കുന്നത്.
നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ നിറയുന്ന ഒാണസദ്യയാണ് ഒാണച്ചന്തയിലെ മുഖ്യ ആകർഷണം. 1.990 ദിനാറിന് ലഭിക്കുന്ന ഒാണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. ആഗസ്റ്റ് 20 വരെ ബുക്കിങ് തുടരും. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ആഗസ്റ്റ് 21ന് രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ടുവരെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് ഒാണസദ്യ വാങ്ങാം. പാലക്കാടൻ മട്ട ചോറ്, സാമ്പാർ, രസം, കൂട്ടുകറി, അവിയൽ, കിച്ചടി, പച്ചടി, തോരൻ, കാളൻ, ഒാലൻ, പരിപ്പുകറി, ഇഞ്ചി പുളി, അച്ചാർ, പപ്പടം, പാലടപ്പായസം, ഗോതമ്പ് പ്രഥമൻ, നേന്ത്രക്കായ ചിപ്സ് തുടങ്ങി 24 ഇനങ്ങൾ അടങ്ങുന്നതാണ് ഒാണസദ്യ. ലുലു കസ്റ്റമർ സർവിസ് വഴിയും ഒാൺലൈൻ മുഖേനയും ഒാണസദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.
ആഗസ്റ്റ് 19, 20 തീയതികളിൽ നടക്കുന്ന പായസമേള ഒാണാഘോഷത്തിെൻറ ആവേശം വാനോളമുയർത്തും. ഇളനീർ പായസം, മാങ്ങ പായസം, പഴം പായസം, ചേന പായസം, അടപ്രഥമൻ, അരിപ്പായസം, പാലട പായസം, ഗോതമ്പ് പായസം, പരിപ്പ് പായസം, അമ്പലപ്പുഴ പാൽപ്പായസം എന്നിവ രുചിമുകുളങ്ങളെ ത്രസിപ്പിക്കും.
ഫ്രഷ് മിൽക്ക്, തൈര്, അരി, ചിപ്സ്, നെയ്യ്, അച്ചാർ, എണ്ണ തുടങ്ങി മറ്റേനകം സാധനങ്ങളും ആഗസ്റ്റ് 23 വരെ ഒാഫറിൽ ലഭിക്കും. വിവിധ ബ്രാഹ്മിൻസ് ഉൽപന്നങ്ങൾ 25 ശതമാനം വിലക്കുറവിൽ ലഭിക്കും. ബൈ 2 ഗെറ്റ് 1 ഒാഫറിൽ പലചരക്കു സാധനങ്ങൾ 23 വരെ വാങ്ങാം.
സാരികൾ, ചുരിദാർ, ലേഡീസ് കുർത്തി, പുരുഷന്മാരുടെയും കുട്ടികളുടെയും കുർത്തകൾ എന്നിവക്ക് ഹാഫ് വാല്യു ബാക്ക് ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒാരോ 10 ദീനാറിന് സാധനങ്ങൾ വാങ്ങുേമ്പാഴും ഷോപ്പിങ് വൗച്ചർ ലഭിക്കുന്ന ഇൗ ഒാഫറും 23 വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.