ശ്രദ്ധനേടി 'മാധവം' ടീസർ

മനാമ: കൃഷ്​ണ, രാധ പ്രണയ സങ്കൽപത്തി​െൻറ നവ ആഖ്യാനവുമായി ബഹ്റൈനിൽനിന്ന്​ പുറത്തിറങ്ങുന്ന ഹ്രസ്വചിത്രം 'മാധവ'ത്തി​െൻറ ടീസർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറും സൂര്യ ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ പി.വി. രാധാകൃഷ്​ണ പിള്ളയുടെ സാന്നിധ്യത്തിൽ സൂര്യ കൃഷ്​ണമൂർത്തിയാണ്​ ചിത്രത്തി​െൻറ ടീസർ പ്രകാശനം ചെയ്​തത്​.

ബഹ്റൈനിലെ പ്രമുഖ നർത്തകി മാളവിക സുരേഷ് കുമാറാണ് ചിത്രത്തിൽ കൃഷ്​ണനും രാധയുമായി വേഷപ്പകർച്ച നടത്തുന്നത്. മെലൂഹയടക്കം നിരവധി നൃത്ത പ്രോജക്​ടുകളിൽ മാളവിക സുരേഷ് കുമാർ ഇതിനകം സഹകരിച്ചിട്ടുണ്ട്. രാധ-കൃഷ്​ണ പ്രണയ സങ്കൽപത്തിലെ സൂക്ഷ്​മ ഭാവങ്ങളെ സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് മാധവം.

നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാറാണ് മാധവത്തി​െൻറ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗാനങ്ങൾ ആലപിച്ചതും സംഗീതം നിർവഹിച്ചതും ആർ.എൽ.വി പ്രജോദ് കൃഷ്​ണയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.