മനാമ: ഐ.സി.എഫ് ബഹ്റൈന്‍ നാഷനല്‍ കമ്മിറ്റിയുടെ കീഴില്‍ മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്) തങ്ങള്‍ക്ക് സ്വീകരണവും നല്കി. ഐ.സി.എഫ് ദഅ്വാ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ബഹ്റൈന്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഷാനവാസ് മദനി ചേടിക്കുണ്ട് ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ല ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കൂറത് തങ്ങളെ ഐ.സി.എഫ് നേതാക്കള്‍ ആദരിച്ചു. ഖാസിം (കെ.എം.സി.സി), ജമാല്‍ വിട്ടല്‍ (കെ.സി.എഫ്), അബ്ദുല്ല രണ്ടത്താണി (ആര്.എസ്.സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷമീര്‍ പന്നൂര് സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.