മനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ കർണാടകയിലും യു.എ.ഇയിലെ ദുബൈയിലുമായി രണ്ടു പുതിയ ഷോറൂമുകൾകൂടി ആരംഭിച്ചു. ഗോൾഡ് സൂഖിനുള്ളിലാണ് ദുബൈ ഷോറൂം. മേഖലയിലെ ബ്രാൻഡിന്റെ എട്ടാമത്തെ ഷോറൂമും യു.എ.ഇയിലെ 63ാമത്തെ ഔട്ട്ലെറ്റുമാണിത്. ഇന്ത്യയിലെ ഷോറൂം ബാംഗ്ലൂർ നഗരത്തിലെ ആർ.ആർ നഗറിലാണ്. ബ്രാൻഡിന്റെ കർണാടകയിലെ 32ാമത്തെ ഔട്ട്ലെറ്റും ബാംഗ്ലൂർ നഗരത്തിലെ 15ാമത്തെ ഔട്ട്ലെറ്റുമാണ്.
ദുബൈ ഗോൾഡ് സൂഖിലെ ഷോറൂം മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് സീനിയർ ഡയറക്ടർ മായൻകുട്ടി സി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനുഫാക്ചറിങ് ഹെഡ് എ.കെ. ഫസൽ, റീജനൽ ഹെഡ് രഞ്ജിത് കെ.വി എന്നിവർക്കൊപ്പം ടീം അംഗങ്ങളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബാംഗ്ലൂർ ആർ.ആർ നഗറിലെ ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വലായി നിർവഹിച്ചു. തുടർന്ന് കന്നട നടി രചിത റാമും ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, റീജനൽ ഹെഡ് ഫിൽസർ ബാബു, ഉപഭോക്താക്കളും, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.