മനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കാനഡയിലെ ആദ്യ ഷോറൂം ഗ്രേറ്റർ ടൊറന്റോ മിസ്സിസാഗയിലെ ഹാർട്ട്ലാൻഡ് ടൗൺ സെന്ററിൽ തുറന്നു. ഒന്റാരിയോയുടെ അസോസിയറ്റ് മിനിസ്റ്റർ ഓഫ് ബിസിനസ് നിന ടാംഗ്രി ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് സംബന്ധിച്ചു.
കാനഡയിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ അന്താരാഷ്ട്ര ജ്വല്ലറിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. നോർത്ത് അമേരിക്കയിൽ യു.എസ്.എ കഴിഞ്ഞാൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ രണ്ടാമത്തെ പ്രവർത്തന രാജ്യമാണ് കാനഡ. നിലവിൽ യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ, സിംഗപ്പൂർ, മലേഷ്യ, യു.എസ്.എ, യു.കെ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി 335ലേറെ ഷോറൂമുകൾ ബ്രാൻഡിനുണ്ട്.
കാനഡയിലെ ആദ്യ ഷോറൂം തുറക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. 7,800ലധികം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂം കാനഡയിലെ ഏറ്റവും വലിയ ജ്വല്ലറിയാണ്. 25ലേറെ എക്സ്ക്ലൂസിവ് ബ്രാൻഡുകളിൽനിന്നുള്ള 30,000ത്തിലേറെ ഡിസൈനുകൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.