കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മലബാർ മഹോൽസവത്തിൽ പ​ങ്കെടുക്കാനെത്തിയ മാമുക്കോയയെ ബഹ്റൈനിൽ സ്വീകരിക്കുന്നു (ഫയൽ ) –സത്യൻ പേരാമ്പ്ര

മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ന്റെ ഞെ​ട്ട​ലി​ൽ ബ​ഹ്റൈ​നും

മ​നാ​മ: കാ​ലി​ഫോ​ർ​ണി​യ​യി​ലേ​ക്ക് ച​ര​ക്കു​മാ​യി പോ​കു​ന്ന ഉ​രു ദു​ബൈ ക​ട​പ്പു​റം വ​ഴി തി​രി​ച്ചു​വി​ടാ​ൻ ഇ​നി ഗ​ഫൂ​ർ​ക്ക​യി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ന്റെ ഞെ​ട്ട​ലി​ലാ​ണ് പ്ര​വാ​സ​ലോ​കം. നാ​ട്ടി​ൽ ഗ​തി​യി​ല്ലാ​തെ അ​ല​ഞ്ഞ സാ​ധാ​ര​ണ​ക്കാ​ര​ൻ ജീ​വി​ത​മാ​ർ​ഗ​ത്തി​നാ​യി ഗ​ൾ​ഫ് പ്ര​വാ​സം തി​ര​ഞ്ഞെ​ടു​ത്ത നാ​ളു​ക​ളി​ലാ​ണ്, മാ​മു​ക്കോ​യ അ​ഭി​ന​യി​ച്ച ‘നാ​ടോ​ടി​ക്കാ​റ്റ്’ സി​നി​മ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്റെ സം​വി​ധാ​ന​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

ശ​രാ​ശ​രി മ​ല​യാ​ളി നേ​രി​ട്ടി​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ​യും ജീ​വി​ത ​പ്ര​ശ്ന​ങ്ങ​ളു​ടെ​യും നേ​ർ​സാ​ക്ഷ്യ​മാ​യി​രു​ന്നു സി​നി​മ. ഗ​ഫൂ​ർ​ക്ക​യും ഗ​ഫൂ​ർ​ക്കാ ദോ​സ്തു​മാ​രും അ​ന്ന് പ്ര​വാ​സി​ക​ൾ​ക്കെ​ല്ലാം അ​ത്ര​മേ​ൽ പ​രി​ചി​ത​രാ​യി​രു​ന്നു. നി​യ​മ​പ്ര​കാ​ര​മ​ല്ലാ​തെ ഗ​ഫൂ​ർ​ക്ക​യെ പോ​ലു​ള്ള ഏ​ജ​ന്റു​മാ​ർ​ക്ക് പ​ണം കൊ​ടു​ത്ത് വ​ഞ്ചി​ത​രാ​യ​വ​ർ ഏ​റെ​യു​ണ്ടാ​യി​രു​ന്നു. ബോം​ബെ​യി​ൽ പോ​യി മാ​സ​ങ്ങ​ളോ​ളം താ​മ​സി​ക്കും. അ​വി​ടെ​നി​ന്ന് ഏ​ജ​ന്റു​മാ​ർ ക​പ്പ​ലി​ൽ ക​യ​റ്റി​വി​ടും. അ​ങ്ങ​നെ പൊ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് പ്ര​വാ​സ​ഭൂ​മി​യി​ലെ​ത്തി​യ​വ​രും നി​ര​വ​ധി​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ദാ​സ​നോ​ടും വി​ജ​യ​നോ​ടു​മൊ​പ്പം മാ​മു​ക്കോ​യ​യും പ്ര​വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ ഇ​ടം​പി​ടി​ച്ചു. സി​നി​മ​യി​റ​ങ്ങി 35 വ​ർ​ഷ​മാ​യി​ട്ടും മാ​മു​ക്കോ​യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ മ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നു കാ​ര​ണം അ​ഭി​ന​യ​ത്തി​ലെ സ്വാ​ഭാ​വി​ക​ത​യാ​യി​രു​ന്നു. ബ​ഹ്റൈ​നി​ൽ നാ​ടോ​ടി​ക്കാ​റ്റ് പ്ര​ദ​ർ​ശി​പ്പി​ച്ച ഓ​ർ​മ​ക​ൾ തൊ​ണ്ണൂ​റു​ക​ളി​ൽ ഇ​വി​ടെ​യെ​ത്തി​യ പ​ല​ർ​ക്കു​മു​ണ്ട്.

മു​ഹ​റ​ഖി​ലും മ​നാ​മ​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​പ​ൺ തി​യ​റ്റ​റു​ക​ളി​ലാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ മ​ല​യാ​ള​സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​ൽ നാ​സ​ർ തി​യ​റ്റ​റി​ലും അ​വാ​ലി തി​യ​റ്റ​റി​ലും പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. അ​ൽ​ഹം​റ തി​യ​റ്റ​റി​ലും മ​ല​യാ​ള​സി​നി​മ വ​രു​മാ​യി​രു​ന്നു. നാ​ടോ​ടി​ക്കാ​റ്റി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന് ല​ഭി​ച്ച​തെ​ന്നും പ​ല​രും ഓ​ർ​ത്തെ​ടു​ക്കു​ന്നു. പി​ന്നീ​ട് പ്ര​വാ​സ സം​ഘ​ട​ന​ക​ളു​​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് മാ​മു​ക്കോ​യ പ​ല​ത​വ​ണ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

എ​ളി​യ നി​ല​യി​ൽ​നി​ന്ന് വ​ള​ർ​ന്ന് മ​ല​യാ​ള​ത്തി​ന്റെ അ​ഭി​മാ​ന​മാ​യി മാ​റി​യ മാ​മു​ക്കോ​യ എ​ന്നും അ​തി​ശ​യ​മാ​യി​രു​ന്നെ​ന്ന് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​രി​ച്ചു. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ വി​ചാ​ര​വി​കാ​ര​ങ്ങ​ളെ സ​ത്യ​സ​ന്ധ​മാ​യി ​വെ​ള്ളി​ത്തി​ര​യി​ൽ പ്ര​തി​ഫ​ലി​പ്പി​ച്ച മാ​മു​ക്കോ​യ എ​ന്നും ആ​രാ​ധ​നാ​പാ​ത്ര​മാ​യി​രു​ന്നെ​ന്ന് ലോ​ക കേ​ര​ള​സ​ഭ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു.

സ്വാ​ഭാ​വി​ക​മാ​യ അ​ഭി​ന​യം കൊ​ണ്ട് മ​ന​സ്സു​ക​ളെ കീ​ഴ​ട​ക്കി​യ പ്ര​തി​ഭ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗ​വാ​ർ​ത്ത ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ സോ​മ​ൻ ബേ​ബി പ​റ​ഞ്ഞു. മാ​മു​ക്കോ​യ​യോ​ട് സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്ന് ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​കാ​ശ് വ​ട​ക​ര പ​റ​ഞ്ഞു.

മാ​മു​ക്കോ​യ പ​​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളി​ലെ നി​റ​ഞ്ഞ ജ​ന​സാ​ന്നി​ധ്യം അ​ദ്ദേ​ഹ​ത്തെ പ്ര​വാ​സി​ക​ൾ എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു എ​ന്ന​തി​ന്റെ തെ​ളി​വാ​യി​രു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലേ​ക്ക് ച​ര​ക്കു​മാ​യി പോ​യ ഉ​രു​വി​നെ അ​നു​സ്മ​രി​പ്പി​ച്ചു​കൊ​ണ്ട് ഇ.​എം. അ​ഷ്റ​ഫ് സം​വി​ധാ​നം ചെ​യ്ത ഉ​രു എ​ന്ന സി​നി​മ​യി​ലും അ​വ​സാ​ന​കാ​ല​ത്ത് മാ​മു​ക്കോ​യ വേ​ഷ​മി​ട്ടി​രു​ന്നു. ബേ​പ്പൂ​രി​ൽ ഉ​രു നി​ർ​മി​ക്കു​ന്ന മൂ​ത്താ​ശാ​രി​യു​ടെ വേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.

Tags:    
News Summary - Mamukoya's death- Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.