മനാമ: കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് പരിശോധനയുടെ മറവിൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. വെള്ളിയാഴ്ച രാവിലെ മനാമ സെൻട്രൽ മാർക്കറ്റിലാണ് സംഭവം. ഒഴിവുദിനമായിരുന്നതിനാൽ െപാതുവേ മാർക്കറ്റിൽ നല്ല തിരക്കായിരുന്നു.
ഇതിനിടയിലാണ് പാൻറും ഷർട്ടും റിഫ്ലക്ടർ കോട്ടും ധരിച്ചയാൾ മാസ്ക് ധരിക്കാത്തവരിൽ നിന്നും അലക്ഷ്യമായി ധരിച്ചവരിൽ നിന്നും പിഴയെന്ന രിതിയിൽ പണം തട്ടിയത്. മലയാളികളടക്കം നിരവധിപേർ ഇയാളുടെ തട്ടിപ്പിനിരയായി. സംശയം തോന്നിയ ചിലർ ഇയാളുടെ തിരിച്ചറിയൽ കാർഡ് ചോദിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. മാർക്കറ്റിലെ സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ നഈം പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.