മനാമ: മത്സരത്തിൽ മുന്നിൽ എത്തുക എന്നതിനൊപ്പം സ്വന്തം പ്രതിഭയെ നവീകരിക്കുക എന്നതാണ് ഒാരോ മത്സരത്തിലൂടെയും താൻ ലക്ഷ്യമിടുന്നതെന്ന് പ്രസിദ്ധ കാർ റേസിംങ് ചാമ്പ്യനും േഫാർമുല വൺ മത്സരാർഥിയുമായ കിമി റൈക്കോൺ പറഞ്ഞു. ഫോർമുല വണ്ണിെൻറ ഭാഗമായ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം തെൻറ നിലപാട് വ്യക്തമാക്കിയത്.
ഫിൻലാൻറുകാരനും ഫെറാരി ടീം അംഗവുമായ അദ്ദേഹം ഫോർമുല വണ്ണിെൻറ പോയ വർഷങ്ങളിലെയും ശ്രദ്ധേയ താരമാണ്. കാർ ഒാട്ടത്തിൽ ഒന്നാമനോ അല്ലെങ്കിൽ പത്താമനോ ആകുക എന്നതിനെക്കാൾ പ്രാധാന്യം സ്വന്തം കഴിവ് വർധിപ്പിക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുക എന്നതിലുമുണ്ടെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു. പ്രശാന്തസുന്ദരമായ ഇൗ വാരാന്ത്യമാണിതെന്ന് പറഞ്ഞ അദ്ദേഹം നല്ല അന്തരീക്ഷമാണുള്ളതെന്നും മികച്ച പ്രകടനം നടത്താനുള്ള പരിശീലനമാണ് കഴിഞ്ഞ നാളുകളിൽ പൂർത്തിയാക്കിയതെന്നും വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ സംബന്ധിച്ച വാൽറ്റേരി ബോട്ടസ് മത്സരത്തിൽ പെങ്കടുക്കുന്നത് യാതൊരു ആശങ്കകളും ഇല്ലാതെയാണെന്നും അറിയിച്ചു. സ്പയിൻകാരനായ ഫെർണാണ്ടോ അലൻസോ ഫോർമുല വണ്ണിൽ മികച്ച വിജയ താൻ കാണുന്നതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.